വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്. വിവാഹ ദിവസം ആണിനായാലും പെണ്ണിനായാലും
ഏറെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആണ്. എന്നാൽ വിവാഹ ദിവസം എല്ലാം തകർന്നു എന്ന് തിരിച്ചറിയുമ്പോഴോ.. ? ഇനി പറയാൻ പോകുന്നത് അത്തരമൊരു സംഭവത്തെ കുറിച്ചാണ്.
മെയിന്‍ പൂരി ജില്ലയിലെ അഗാഡിയ ഗ്രാമത്തിലുള്ള മനോജ്, മൗ ജില്ലയിലുള്ള പൂജയെ പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ്. ആദ്യം ആരോഗ്യ കരമായ സൗഹൃദം ആയിരുന്നു ഇരുവര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത് എങ്കിലും പിന്നീട് അത് പതിയെ പ്രണയമായി മാറി. ഇതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.
ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത് മാർച്ച് 3നാണ്. ഒരു ക്ഷേത്രത്തിൽ വച്ചാണ് വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയാക്കിയത്. വരനും കുടുംബവും വധുവിനു ആഭരണങ്ങളും വസ്ത്രങ്ങളും എല്ലാം നൽകി.
വിവാഹ ശേഷം വധു മനോജിന്റെ വീട്ടിലേക്ക് പോയി.
ഈ യാത്രയ്ക്കിടെ പൂജയുടെ സഹോദരൻ വന്ന് കൈ കാണിച്ചതിനെ തുടർന്ന് വാഹനം നിർത്തി. ഒരു അത്യാവശ്യം ഉണ്ട് തന്റെ ഒപ്പം ചെല്ലണം എന്ന് പറഞ്ഞപ്പോൾ പൂജ സഹോദരന്റെ ഒപ്പം പോയി. ഉടൻ വരാമെന്ന് പറഞ്ഞ് പോയ പൂജയും സഹോദരനും ഏറെനേരം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. ഇതോടെ വരനും ബന്ധുക്കളും ആകെ ആശങ്കയിലായി. വധുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
വരൻ നൽകിയ ആഭരണങ്ങളും മറ്റും അണിഞ്ഞാണ് വധു പോയത്. പിന്നീടാണ് തങ്ങൾ ചതിക്കപ്പെട്ടു എന്ന കാര്യം വരന്‍റെ വീട്ടുകാർ മനസ്സിലാക്കുന്നത്. ഒടുവിൽ അവർ പോലീസിൽ പരാതി നൽകി. ഇപ്പോൾ വധുവിനെയും സുഹൃത്തുക്കളെയും കണ്ടെത്താനുള്ള തിരച്ചിൽ തുടർന്ന് വരികയാണ് പോലീസ്.