9 വർഷമായി വയറ്റിൽ ‘സ്റ്റോൺ ബേബി’ വളരുന്നു…. അപൂർവ്വ രോഗബാധിതയായി 50കാരി മരിച്ചു…. എന്താണ് ‘സ്റ്റോണ്‍ ബേബി’….

കഴിഞ്ഞ ദിവസം അമേരിക്കയിൽ ടാഎൻസാനിയയിൽ നിന്നുള്ള ഒരു 50 കാരി മരണപ്പെട്ടത് ഒരു അപൂർവ്വ രോഗം ബാധിച്ചായിരുന്നു, അതുകൊണ്ടുതന്നെ അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. വയറ്റിൽ വച്ച് ജീവൻ നഷ്ടപ്പെടുന്ന ഭ്രൂണം പിന്നീട് കാൽസ്യം നിക്ഷേപത്തിലൂടെ കല്ല് പോലെ ആകുന്ന സ്റ്റോൺ ബേബി എന്ന അപൂർവ രോഗം ബാധിച്ചാണ് ഇവർ മരണപ്പെട്ടത് . അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്.

9 വർഷം മുമ്പ് തന്നെ ഇവരുടെ വയറ്റിൽ വളർന്ന ഭ്രൂണത്തിന് ജീവൻ നഷ്ടപ്പെട്ടിരുന്നു . വയറ്റിൽ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടായിരുന്നു എങ്കിലും ഭയം മൂലം ഇവർ ചികിത്സ തേടിയില്ല.

പിന്നീടാണ് ഇവർ അമേരിക്കയിലേക്ക് കുടിയേറി പാർത്തത്. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്റ്റോൺ ബേബി ഉണ്ടെന്ന് കണ്ടെത്തുന്നത്. ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കണം എന്ന് അറിയിച്ചിരുന്നു എങ്കിലും ഭയം മൂലം ഇവർ അതിന് തയ്യാറായില്ല. രോഗം മൂർച്ഛിച്ചതോടെ മലവിസർജനം ഉൾപ്പെടെ തടസ്സപ്പെടുകയും മറ്റു പല അസുഖങ്ങളും പിടിപെട്ട് ഇവർ മരണപ്പെടുകയും ആയിരുന്നു.

ലോകത്ത് തന്നെ ഇതുവരെ 300 കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . വയറ്റിനുള്ളിൽ സ്റ്റോൺ ബേബിയെ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . 73 കാരിയായ ഒരു അൽജീരിയൻ സ്വദേശിനിയുടെ വയറ്റിൽ നിന്നും 35 വർഷം പഴക്കമുള്ള സ്റ്റോണ്‍  ബേബിയെ ശ്രമകരമായ ഒരു ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് വലിയ വാർത്ത ആയിരുന്നു.

Exit mobile version