സൗത്ത് ഇന്ത്യൻസിന്റെ പ്രത്യേകിച്ച് മലയാളികളുടെയും തമിഴ്നാട്ടുകാരുടെയും ഏറെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇഡ്ഡലി. എന്നാൽ സൗത്ത് ഇന്ത്യക്ക് പുറത്ത് ഇഡ്ഡലിക്ക് അത്രത്തോളം ആരാധകർ ഇല്ല. അതുപോലെതന്നെ നോർത്ത് ഇന്ത്യയിലെ വിഭവങ്ങൾക്ക് സൗത്ത് ഇന്ത്യയിലും അത്ര ആരാധകർ ഇല്ല. പലപ്പോഴും ഇന്ത്യയുടെ ഈ രണ്ടറ്റങ്ങൾ തമ്മിലുള്ള ഭക്ഷണ രീതികള്‍ തമ്മില്‍ വലിയ വ്യത്യസ്തമാണ് ഉള്ളത്. ഈയൊരു വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രമുഖ സ്റ്റാൻഡ് അപ്പ് കോമേഡിയനായ ഗോവിന്ദ് മേനോൻ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
ദക്ഷിണേന്ത്യയിൽ ഉള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായ ഇഡ്ഡലിയെ വിമർശിച്ചു കൊണ്ടാണ് ഇദ്ദേഹം വീഡിയോ ചെയ്തിരിക്കുന്നത്. ഒരു രുചിയും ഇല്ലാത്ത സ്പോഞ്ച് പോലെ ഒരു വിഭവം മാത്രമായ ഇഡ്ഡലിയെ എന്തിനാണ് ഇത്രത്തോളം പുകഴ്ത്തുന്നത് എന്നാണ് ഗോവിന്ദ് വീഡിയോയിൽ ചോദിക്കുന്നത്.
ദയവു ചെയ്തു ഇഡലിയെ പുകഴ്ത്തുന്നത് അവസാനിപ്പിക്കണം എന്നും ഗോവിന്ദ് പറയുന്നു. ഇയാൾ ഇഡ്ഡലിയെ താരതമ്യം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് താരമായ റൺബീർ കപൂറിന്‍റെ അഭിനയവുമായാണ്. കാരണം എല്ലാവരും കുറെ നാൾ നല്ലതാണ് എന്ന് പറഞ്ഞ് പറഞ്ഞ് ഒടുവിൽ നല്ലതായി വരുന്നതുപോലെയാണ് ഇഡ്ഡലിയുടെ കാര്യവും എന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്.
ഏതായാലും ഗോവിന്ദിൻറെ ഈ വീഡിയോ നിമിഷ നേരങ്ങൾ കൊണ്ടാണ് സമൂഹ മാധ്യമത്തിൽ വൈറലായി മാറിയത്. ഗോവിന്ദ് ഇഡ്ഡലിയെ ഇങ്ങനെ അടച്ച് ആക്ഷേപിച്ചത് സൗത്ത് ഇന്ത്യയിലുള്ള ആർക്കും അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. ബോധപൂർവ്വം ഇഡ്ഡലിയെയും സൗത്ത് ഇന്ത്യയിലുള്ളവരുടെ ഭക്ഷണരീതികളെയും അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഗോവിന്ദ് മേനോൻ ഈ വീഡിയോ ചെയ്തിരിക്കുന്നത് എന്നാണ് വലിയൊരു വിഭാഗം പേരും ആരോപിക്കുന്നത്.