പണ്ട് പാശ്ചാത്യ സമൂഹത്തിൽ മാത്രം കണ്ടു വന്നിരുന്ന ലിവിങ് ടുഗതർ ഇന്ന് ഇന്ത്യയിലും സർവ്വസാധാരണമായി മാറിയിരിക്കുകയാണ്. ഏറെ നാളുകൾ ലിവിങ് ടുഗതറിൽ ജീവിച്ചതിനു ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന നിരവധിപേർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്.
അത്തരത്തില്‍ ഏറെ നാളുകള്‍ ലിവിങ് ടുഗതറായി ജീവിതം നയിച്ച ഒരു യുവാവിനെ കുറിച്ചുള്ള വാര്‍ത്ത ഏറെ ചര്‍ച്ചാവിഷയമായി മാറി. തെലുങ്കാന ഭദ്രാദ്രി കോതകുടം സ്വദേശിയായ ഒരു യുവാവിൻറെ വിവാഹമാണ് ചര്‍ച്ചകളില്‍ ഇടം പിടിച്ചത്. ഇയാൾക്ക് രണ്ട് യുവതികളുമായി ബന്ധം ഉണ്ടായിരുന്നു. ഈ രണ്ട് യുവതികൾ രണ്ടു വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. ഒരേ സമയം രണ്ടു ബന്ധങ്ങൾ തുടർന്നുകൊണ്ട് പോയ ഈ വിരുതന്റെ പേര് എം സത്തിയ ബാബു എന്നാണ്. രണ്ടിടങ്ങളിലും ഇയാൾ മുറ തെറ്റിക്കാതെ പോകാറുണ്ടായിരുന്നു. രണ്ട് യുവതികളിലും ഇയാൾക്ക് കുട്ടികളുമുണ്ട്. ഒടുവിൽ രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
ലിവിങ് ടുഗതറിൽ ആയിരുന്ന രണ്ട് സ്ത്രീകളെയും ഇയാൾ കുടുംബ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു. രണ്ട് സ്ത്രീകളെയും ഒരേ സ്ഥലത്ത് വച്ച് ഒരേ മുഹൂർത്തത്തിൽ തന്നെ വിവാഹം കഴിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ക്ഷണക്കത്തിൽ രണ്ട് യുവതികളുടെയും പേരും ഇയാൾ ചേർത്തിരുന്നു.
ഈ വിവാഹത്തിൻറെ ക്ഷണക്കത്ത് പുറത്തായതോടെയാണ് സംഭവം ഗ്രാമത്തിന് പുറത്തുള്ള ആളുകൾ അറിയുന്നത്. എല്ലാ മാധ്യമങ്ങളും ഇയാളുടെ ക്ഷണക്കത്ത് പ്രസ്സിദ്ധീകരിക്കുകയും ചെയ്തു.
യുവാവ് ആദിവാസി വിഭാഗത്തിൽപ്പെടുന്ന ആളാണ്. വിവാഹം വാർത്ത ആയതോടെ മാധ്യമ പ്രവർത്തകരും അവിടെ എത്തി. അതോടെ യുവാവിന് ഭയമായി. എന്തെങ്കിലും കാരണവശാൽ വിവാഹം മുടക്കുമോ എന്നതായിരുന്നു ഇയാളുടെ പേടി. മാധ്യമപ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ യുവാവും കുടുംബവും വിവാഹ ക്ഷണക്കത്തിൽ കൊടുത്തിരിക്കുന്ന സമയത്തിനേക്കാൾ നേരത്തെ വിവാഹം നടത്തുകയും ചെയ്തു