മദ്യപാനം പതിവാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപ്പോഴുമൊക്കെ ഒരു ബിയർ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്ന വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട്. പുതിയ തലമുറയില്‍പ്പെട്ടവര്‍ ബിയർ കഴിക്കുന്നത് അവരുടെ പങ്കാളിയുടെ ഒപ്പം ഇരുന്നാണ്. എന്നാൽ വൃദ്ധരായ ദമ്പതികൾ പരസ്പരം ചീയേഴ്സ് പറഞ്ഞു മദ്യം കഴിക്കുന്നത് നമ്മുടെ നാട്ടിൽ വളരെ അപൂർവമായി മാത്രം കാണുന്ന കാഴ്ചയാണ്. ഇന്ത്യയിൽ അത് ഏറെ പുതുമയുള്ള കാഴ്ചയാണ് എന്ന കാര്യത്തിൽ തർക്കമില്ല. അതുകൊണ്ടുതന്നെയാണ് പരസ്പരം ചിയേഴ്സ് പറഞ്ഞു ബിയർ കഴിക്കുന്ന വൃദ്ധ ദമ്പതികളുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷത്തോടെ ഏറ്റെടുത്തത്. ഈ വീഡിയോ പകർത്തിരിക്കുന്നത് മുംബൈയിലുള്ള ഒരു റസ്റ്റോറന്റിൽ നിന്നുമാണ്.
എന്നാൽ ഈ വീഡിയോയിൽ കാണുന്ന ദമ്പതികൾ ആരാണ് എന്ന കാര്യത്തിൽ ഇതുവരെ വ്യക്ത വന്നിട്ടില്ല. ഇവരുടെ ഐഡൻറിറ്റിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ഇരുവരുടെയും അനുവാദത്തോടു കൂടിയാണ് ഈ വീഡിയോ പകർത്തിയത് എന്നാണ് ഇത് പങ്കു വെച്ചിരിക്കുന്ന പേജിൽ പറയുന്നത്.
കാഴ്ചയിൽ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ദമ്പതികളാണ് ഇരുവരും. വീഡിയോയില്‍ കാണിച്ചിരിക്കുന്ന സ്ത്രീ സാരിയാണ് ധരിച്ചിരിക്കുന്നത്. ഇവരുടെ അഭിമുഖമായാണ് ഭർത്താവ് തിരിക്കുന്നത്. രണ്ടാളും ഓരോ ഗ്ലാസ് ബിയർ എടുത്തു ചിയേഴ്സ് പറയുന്നുണ്ട്. നിറഞ്ഞ ചിരിയോടെയാണ് ഇരുവരും ചിയേഴ്സ് പറഞ്ഞു ബീയർ നുണയുന്നത്.
വീഡിയോ കണ്ട നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഈ പ്രായത്തിലും സ്നേഹത്തോടെയും ഒരുമയോടെയും കഴിഞ്ഞു പോകുന്ന ഇവർ ദമ്പതികൾക്ക് തന്നെ ഒരു മാതൃകയാണ് എന്ന് ചിലര്‍ കമൻറ് ചെയ്യുന്നു. വളരെ ഊഷ്മളത നിറഞ്ഞ ഒരു ബന്ധമാണ് ഇരുവർക്കും ഇടയില്‍ ഇപ്പൊഴും നിലനിൽക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിയും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.