പണം മുടക്കിയത് സാധാരണ ജനങ്ങൾ…മുടക്ക് മുതൽ തിരികെ നൽകുക എന്നത് അപ്രായോഗികം…രാമ സിംഹൻ അബൂബക്കർ…

പുഴ മുതൽ പുഴ വരെ എന്ന ചിത്രം  കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങിയതായി  ചിത്രത്തിന്‍റെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. ചിത്രം വിജയമായ പശ്ചാത്തലത്തിലാണ് കന്നടയിലേക്കും ഹിന്ദിയിലേക്കും മൊഴി മാറ്റി കൂടുതൽ മാർക്കറ്റുകളിൽ റിലീസ് ചെയ്യാൻ അദ്ദേഹം തയ്യാറെടുക്കുന്നത്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്.

നിലവിൽ ചിത്രം കാനഡയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ്, ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെൻസറിംഗ് കാര്യങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മറ്റു ഭാഷയിലെ പതിപ്പുകളുടെ കാര്യവും താൻ പലരുമായി സംസാരിക്കുന്നുണ്ട്.

ഉടന്‍ തന്നെ കന്നടയിലേക്ക് മൊഴി മാറ്റാൻ സാധ്യതയുണ്ട്. അതിനു ശേഷം തമിഴ്നാട്ടിലേക്കും ചിത്രം എത്തിക്കും. തന്‍റെ സിനിമ ഒരു വിജയമായി മാറി. കൂടുതൽ മെച്ചപ്പെട്ട വിജയത്തിലേക്ക് ഈ ചിത്രം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രം കണ്ട 1% ആളുകൾ പോലും കുറ്റം പറഞ്ഞിട്ടില്ല , തന്റെ സിനിമയ്ക്ക് കുറ്റം പറയുന്നത് സിനിമ കാണാത്തവരാണ് എന്നും അദ്ദേഹം ആരോപിച്ചു.


ഈ ചിത്രം തന്നെ ആക്രമിച്ചവർക്കുള്ള മറുപടിയാണ്. അതിന്റെ ഭാഗമായാണ് 86 തിയറ്ററുകളിൽ ചിത്രം റിലീസിന് എത്തുന്നത് . എന്നാൽ പടത്തിന് ലാഭമുണ്ടായാൽ ഓരോരുത്തർക്കും ഉള്ള മുടക്ക് മുതൽ തിരികെ നൽകുന്നത് പ്രായോഗികമായ കാര്യമല്ലന്നും അദ്ദേഹം വിശദീകരിച്ചു . അതുകൊണ്ടുതന്നെ ഈ തുക സാമൂഹിക സേവനത്തിലൂടെ സമൂഹത്തിന് തന്നെ തിരികെ
നൽകാനാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നും രാമസിംഹൻ അബൂബക്കർ ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞു .

Exit mobile version