ഇപ്പോഴും ഒരു കണ്ണിന് കാഴ്ചയില്ല…വൃക്ക മാറ്റി വച്ചതാണ്…ഞാൻ അതിജീവിക്കുകയാണ്…റാണ ദഗു ബാട്ടി…

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ  ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് റാണ ദഗു ബാട്ടി . നിരവധി ആരാധകരെ ബാഹുബലിയിലെ കഥാപത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വെബ് സീരീസ് ആയ റാണ നായിഡു അടുത്തിടെ പ്രമുഖ ഓ ടി ടി പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സിൽ റിലീസ് ആയിരുന്നു. ഇതിൻറെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ സിനിമ പ്രേമികളെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്.

തന്റെ കണ്ണിന്റെ കോർണിയ,  വൃക്ക എന്നിവ മാറ്റിവയ്ക്കാൻ ശസ്ത്രക്രിയയെ കുറിച്ചാണ് അദ്ദേഹം ചില തുറന്നു പറച്ചുകൾ നടത്തിയത്.

ശരീരത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മനസ്സിനെ ആകെ തളർത്തി കളയുമെന്ന് അദ്ദേഹം പറയുന്നു. കോർണിയ,  വൃക്ക എന്നിവ മാറ്റി വക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണ് താനെന്ന് അദ്ദേഹം പറയുന്നു. ശരിക്കും താൻ ഒരു ടെർമിനേറ്റർ ആണ് എന്ന് തോന്നുന്നു അദ്ദേഹം തമാശ രൂപയാണ പറയുന്നു.

ഇപ്പോഴും അതിജീവനം തുടരുകയാണ്. പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് മുന്നോട്ടു പോകാൻ കഴിയണം. എല്ലാ സാഹചര്യങ്ങളിലും മനുഷ്യൻ പിടിച്ചു നിൽക്കണമെന്നും തളർന്നു പോയാൽ അതോടുകൂടി എല്ലാം അവസാനിക്കുമെന്നും അദ്ദേഹം പറയുന്നു. തൻറെ വലത് കണ്ണിന് കാഴ്ച ഇല്ല എന്ന് നേരത്തെ തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം അദ്ദേഹം ഇപ്പോഴാണ് തുറന്നു പറയുന്നത്. അതുകൊണ്ട് തന്നെ ആരാധകരില്‍ ഇത് വലിയ അമ്പരപ്പാണ് സൃഷ്ടിച്ചത്.  

Exit mobile version