ഇന്ന് മലയാള സിനിമയിലെ സജീവമായി നിറഞ്ഞു നിൽക്കുന്ന നടനാണ് അലൻസിയർ. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത് . മികച്ച അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹം ഇതിനോടകം കഴിവ് തെളിയിച്ചു കഴിഞ്ഞു. നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന്‍റെ അഭിനയ മികവിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പ്രായം കുറവാണെങ്കിലും മമ്മൂട്ടിയുടെ പിതാവായി തനിക്ക് അഭിനയിക്കേണ്ടി വരുന്നതിന്‍റെ കാരണം എന്താണെന്ന് അദ്ദേഹം വിശദീകരിച്ചത് ഏറെ ശ്രദ്ധേയമായി മാറി .
ഒരു നടന്റെ മീഡിയം എന്നു പറയുന്നത് അവരുടെ ശരീരം ആണ് എന്ന് അലൻസിയർ ചൂണ്ടിക്കാട്ടുന്നു. താൻ രണ്ടു ചിത്രങ്ങളിൽ മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിക്ക് അദ്ദേഹത്തിന്റെ ശരീരം വളരെ നന്നായി തന്നെ കാത്തു സൂക്ഷിക്കാൻ അറിയാം. മുമ്പ് താനും ശരീരം വളരെ നന്നായി കാത്തു സൂക്ഷിച്ചിരുന്നു. പക്ഷേ ഇപ്പോൾ താൻ അതൊന്നും അത്ര കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നു അദ്ദേഹം പറയുന്നു.
ശരീരം നല്ല രീതിയിൽ കാത്തു സൂക്ഷിക്കാത്തത് കൊണ്ടാണ് തനിക്ക് മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വരുന്നതെന്ന് അലൻസിയർ പറയുന്നു. പ്രായം കുറവുള്ള ഒരാളായി അഭിനയിക്കണം എങ്കിൽ
അങ്ങനെയുള്ള ഒരു ശരീരം വേണം. ഒരു നടൻ ആകുമ്പോൾ ശരീരത്തെ വളരെ നന്നായിത്തന്നെ സൂക്ഷിക്കണം. മറ്റൊന്ന്
അവരവരുടെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് അവനവൻ തന്നെ തിരഞ്ഞെടുക്കുകയും വേണം. താൻ പണ്ട് ശരീരം വളരെ നന്നായി സൂക്ഷിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ താന്‍ അതൊന്നും അത്ര കാര്യമായിട്ട് ശ്രദ്ധിക്കറില്ലന്നു അദ്ദേഹം പറയുന്നു.