ലോകത്ത് എവിടെയാണെങ്കിലും ആഴ്ചയിൽ ഒരിക്കൽ അംബാനിക്ക് ഈ ഭക്ഷണം നിർബന്ധം… അംബാനിയുടെ ഭക്ഷണ വിശേഷങ്ങള്‍…  

ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരനാണ് മുകേഷ് അംബാനി. സമ്പന്നതയുടെ കൊടുമുടിയിലാണ് അദ്ദേഹത്തിൻറെ ജീവിത രീതികൾ. നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള അദ്ദേഹം മുംബൈയിലെ തൻറെ ആഡംബര സൗധമായ ആന്റിലയിലാണ് താമസിക്കുന്നത്. ലോകത്തിലെ ഏത് പഞ്ചനക്ഷത്ര ഹോട്ടലിൽ ഉള്ളതിനേക്കാളും കൂടുതൽ സൗകര്യങ്ങൾ ഉള്ള പ്രൗഢഗംഭീരമായ ഭവനമാണ് ഇത്. ഇവിടുത്തെ ഓരോ ജീവനക്കാരുടെയും ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾ മിക്കപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. അടുത്തിടെയാണ് മുകേഷ് അംബാനിയുടെ ഭക്ഷണശീലങ്ങളെ കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏറെ കൗതുകം ഉണർത്തുന്ന ഭക്ഷണ രീതിയാണ് അദ്ദേഹം പിന്തുടരുന്നത്.

പച്ചക്കറി വിഭവങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത് എങ്കിലും അദ്ദേഹം ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്താറുണ്ട്. എന്നാൽ മാംസാഹാരം കഴിക്കാറില്ല. പരിപ്പ് , ചോറ് , റൊട്ടി തുടങ്ങിയ അതീവ ലളിതമായ ഭക്ഷണ സാധനങ്ങൾ ആണ് അദ്ദേഹത്തിന് പ്രിയം.

അദ്ദേഹത്തിൻറെ ഇഷ്ടങ്ങളിൽ ഒരു പ്രമുഖ സൗത്ത് ഇന്ത്യൻ വിഭവം ഇടം പിടിച്ചിട്ടുണ്ട്. ഇഡലി ആണ് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള പ്രഭാത ഭക്ഷണങ്ങളിൽ ഒന്ന്. എല്ലാ ഞായറാഴ്ചയും പ്രാതലിന് ഇഡലിയും സാമ്പാറും അദ്ദേഹത്തിന് നിർബന്ധമാണ്.

അതുപോലെതന്നെ എത്ര വലിയ ബിസിനസ് തിരക്ക് ഉണ്ടെങ്കിൽ പോലും കുടുംബത്തിൻറെ ഒപ്പം അത്താഴം കഴിക്കുക എന്നത് അദ്ദേഹത്തിന് ഏറെ നിർബന്ധമുള്ള കാര്യമാണ്.

അംബാനിയുടെ മനസ്സറിഞ്ഞ് ഭക്ഷണം തയ്യാറാക്കുന്നതില്‍ ഏറെ നൈപുണ്യം ഉള്ളവരാണ് ആൻഡിലയിലെ പാചകക്കാർ. വളരെ ഉയർന്ന ശമ്പളമാണ് ഇവർക്ക് ലഭിക്കുന്നത്. പ്രധാനപ്പെട്ട ഷെഫിന് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം 2 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത് എന്നാണ് വിവരം.

Exit mobile version