തന്റെ പ്രതിഫല വിവരം പുറത്തു വിട്ട് സൂപ്പര്‍ താരം പവന്‍ കല്ല്യാണ്‍…ഇത് ടോളിവുഡിലെ വ്യത്യസ്തനായ സൂപ്പർ ഹീറോ…

കഴിഞ്ഞ ദിവസമാണ് രണ്ടു കോടിക്കടുത്ത് ബഡ്ജറ്റിൽ തയ്യാറാക്കിയ രോമാഞ്ചം
എന്ന ചിത്രം 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി എന്ന വാർത്ത പുറത്തു വന്നത്. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താരങ്ങൾ ആരുമില്ലാതെ ചെറിയ ബഡ്ജറ്റിൽ ചെയ്ത ഒരു ചിത്രം സമീപകാല മലയാള സിനിമ ചരിത്രത്തിൽ ഇത്രത്തോളം ഹിറ്റ് ആകുന്നത് ആദ്യമാണ്. എന്നാൽ മലയാളത്തിലെ ഒരു സിനിമയുടെ ബഡ്ജറ്റിന് ചെലവാകുന്ന പണം ഒരു ദിവസത്തെ പ്രതിഫലമാക്കി വാങ്ങുന്ന സൗത്ത് ഇന്ത്യൻ താരമാണ് പവൻ കല്യാൺ. തെലുങ്കിലെ സൂപ്പർതാരമായ ഇദ്ദേഹം തന്റെ പ്രതിഫലത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത് കഴിഞ്ഞ ദിവസമാണ്.

images 2023 03 19T215904.296

തെലുങ്കിലെ പവർ സ്റ്റാറാണ് പവൻ കല്യാൺ. ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധയോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. സിനിമയിൽ എന്നപോലെ രാഷ്ട്രീയത്തിലും അദ്ദേഹം സൂപ്പർ താരമാണ്. അദ്ദേഹത്തിൻറെ ജനസേന പാർട്ടിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ആന്ധ്രപ്രദേശിൽ വിളിച്ചു ചേർത്ത യോഗത്തിൽ വച്ചാണ് അദ്ദേഹം തന്റെ പ്രതിഫലത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

images 2023 03 19T215859.342

നിലവിൽ ഒരു ദിവസം അദ്ദേഹം വാങ്ങുന്ന പ്രതിഫലം രണ്ട് കോടിയാണ്. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം 22 ദിവസമാണ് ഉള്ളത്. ആ സിനിമയ്ക്ക് തനിക്ക് പ്രതിഫലമായി കിട്ടുന്നത് 45 കോടി രൂപയാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നാൽ എല്ലാ സിനിമയ്ക്കും ഇത്രയും വലിയ തുക പ്രതിഫലം കിട്ടും എന്ന കാര്യത്തിൽ ഉറപ്പില്ല എന്നു പറഞ്ഞ അദ്ദേഹം അഭിനയം ഒരിക്കലും പൊതു സേവനത്തിന് തടസ്സമാകില്ല എന്നും കൂട്ടിച്ചേർത്തു. മലയാളത്തിലെ ഒരു സിനിമയുടെ ആകെ ബഡ്ജറ്റ് പോലും പവൻ കല്യാണിന്റെ പ്രതിഫലത്തിന് താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button