അമിതമായി ഗെയിം കളിക്കുന്ന മകന് അച്ഛൻ നല്കിയത് വിചിത്രമായ ശിക്ഷ….ഒടുവില്‍ മകന്‍ അച്ഛനോട് മാപ്പ് പറഞ്ഞു…

ഇന്ന് കുട്ടികൾ ഏറ്റവും അധികം അഡിക്ഷൻ വച്ചു പുലർത്തുന്ന വിനോദ ഉപാധിയാണ് വീഡിയോ ഗെയിമുകൾ. പല കുട്ടികളും മാതാപിതാക്കൾ പറഞ്ഞാൽ പോലും ഇതിൽനിന്ന് വിട്ടു നിൽക്കാൻ തയ്യാറാകാറില്ല. നിർത്താതെ ഗെയിം കളിച്ചിരുന്ന ഒരു കുട്ടിക്ക് പിതാവ് നൽകിയ ഒരു ശിക്ഷയെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. അമിതമായി ഗെയിം കളിക്കുന്ന മകനെ കൊണ്ട് തുടർച്ചയായി 17 മണിക്കൂർ ഗെയിം കളിപ്പിക്കുക എന്ന ശിക്ഷയാണ് പിതാവ് നൽകിയത്. സംഭവം നടന്നത് ചൈനയിലാണ്. ഈ വാർത്ത പുറത്തു വന്നതോടെ പിതാവിനെതിരെ സമൂഹ മാധ്യമത്തിൽ അടക്കം വിമർശനം വ്യാപകമാണ്.

രാത്രി ഒന്നര മണി ആയിട്ടും മകൻ ഉറങ്ങാതെ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട  ഹുവാങ് എന്ന പിതാവ് ആണ് മകന് ഇത്തരത്തിൽ വിചിത്രമായ ഒരു ശിക്ഷ നൽകിയത്. രാത്രി ഇടയ്ക്ക് ഉണർന്നു നോക്കിയപ്പോഴാണ് മകൻ തൻറെ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നത്. എന്നാൽ ഫോൺ പിടിച്ചു വാങ്ങുന്നതിനോ വഴക്ക് പറയുന്നതിനോ പകരം അച്ഛൻ മകനോട് നിർത്താതെ ഗെയിം കളിക്കാൻ നിർദ്ദേശിക്കുക ആയിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഉറങ്ങണം എന്ന് മകൻ പറഞ്ഞെങ്കിലും അച്ഛൻ അതിന് അനുവദിച്ചില്ല. മാത്രമല്ല മകനോട് നിർത്താതെ ഗെയിം കളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ തുടർച്ചയായി 17 മണിക്കൂറാണ് പിതാവ് മകന് ശിക്ഷയായി ഗെയിം കളി നിർദ്ദേശിച്ചത്. ഉറങ്ങാതെ ഗെയിം കളിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം ദോഷമാണ് എന്ന് മകനെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തത് എന്നാണ് പിതാവ് പറഞ്ഞത്.

ആദ്യം അച്ഛൻറെ ശിക്ഷ ഒരു അനുഗ്രഹമായി കണ്ട മകൻ 12 മണിക്കൂർ കഴിഞ്ഞതോടെ ഉറക്കം നിയന്ത്രിക്കാൻ കഴിയാതെ ഉറങ്ങണമെന്ന് വാശി പിടിച്ചു. പക്ഷേ അച്ഛൻ അതിന് അനുവദിച്ചില്ല. കുറച്ചു സമയം കൂടി പിടിച്ചു നിന്നു എങ്കിലും വൈകുന്നേരം 6:30 ആയതോടെ പിതാവിനോട് മാപ്പ് പറഞ്ഞു ഉറങ്ങാൻ പോവുക ആയിരുന്നു.

Exit mobile version