27 കാരയായ ഹാലെ സേഗയ്ക്കു ആറ് വയസ് മാത്രം പ്രായമുള്ളപ്പോൾ
അർക്കൻസാസിലെ ഒസാർക്ക് പര്‍വത നിരകൾക്കിടയിൽ
ഒറ്റപ്പെട്ട് കഴിയേണ്ടി വന്നത് രണ്ടു ദിവസത്തോളമാണ്. അന്ന് താൻ
അതിനെ അതിജീവിച്ചത് എങ്ങനെയാണ് എന്ന് സോഷ്യൽ മീഡിയയിലൂടെ അവർ ലോകത്തിനു മുന്നിൽ പങ്ക് വച്ചു.
2001 ഏപ്രിൽ 29നാണ് സേഗേ തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം ഒരു യാത്ര പോയത്. മല കയറുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനിടെ ഒരു ഘട്ടത്തിൽ അവള്‍ക്ക് വഴി തെറ്റുകയും തനിച്ചായി പോവുകയും ചെയ്തു.
തുടർന്ന് 52 മണിക്കൂറാണ് ഭക്ഷണവും വെള്ളവുമില്ലാതെ അവൾക്ക് കഴിയേണ്ടി വന്നത്. വനത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ ഉള്ള വഴി അവൾക്ക് അറിയില്ലായിരുന്നു. അലീഷ്യ എന്ന പേരിൽ ഒരു സാങ്കല്പിക സുഹൃത്തിനെ സൃഷ്ട്ടിച്ച് അവളുടെ നിർദ്ദേശം അനുസരിച്ച് ആണ് സെഗേ വനത്തിനുള്ളില്‍ ഓരോ നിമിഷവും കഴിച്ചു കൂട്ടിയത്. ആയിരത്തിലധികം ആൾക്കാർ ചേർന്ന് വനത്തിനുള്ളില്‍ തിരച്ചിൽ നടത്തി എങ്കിലും അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവൾ രാത്രി ചെലവഴിച്ചത് നദിയുടെ തീരത്താണ്. നദിയുടെ സമീപമുള്ള തന്നെ ആരെങ്കിലും കണ്ടെത്തും എന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. അടുത്ത ദിവസം രാത്രി അവൾ ഉറങ്ങിയത് നദീതീരത്ത്തന്നെ ഉള്ള ഒരു ചെറിയ ഗുഹയിലും. ആ രാത്രിയില്‍ ഭയപ്പെടുത്തുന്ന പല സ്വപ്നങ്ങളും അവൾ കണ്ടു.
അടുത്ത ദിവസം തെരച്ചില്‍ നടത്തുന്ന സംഘത്തിൽ പെട്ടവർ അവളെ കണ്ടെത്തുക ആയിരുന്നു. അവർ അവള്‍ക്ക് ഭക്ഷണവും വെള്ളവും നൽകി. പിന്നീട് വനത്തിന് പുറത്ത് എത്തിച്ചു. കുട്ടി ആയിരിക്കുമ്പോൾ ഉണ്ടായ ഈ അനുഭവം തന്നെ ഒരു ധൈര്യശാലി ആക്കി മാറ്റി എന്ന് സേഗേ പറയുന്നു.