കാറിൽ ഉരസിയതിനു ശേഷം നിർത്താതെ പോയ പ്രൈവറ്റ് ബസ് പിന്തുടർന്നെത്തി തടഞ്ഞു നിർത്തി കാർ ഡ്രൈവറായി യുവാവ്. പിന്നീട് ബസിന്റെ ചാവി ഊരി എടുത്തതിനു ശേഷം യുവാവ് കടന്നു സംഭവ സ്ഥലത്തു
നിന്നും കളയുകയും ചെയ്തു. ഇത് നടന്നത് മലപ്പുറം കോട്ടക്കലിലാണ്. ഇതോടെ ബസ്സും ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരും ഏറെ നേരം വഴിയില്‍ കുടുങ്ങി.
ഈ നാടകീയ സംഭവങ്ങളെല്ലാം നടന്നത് എടരിക്കോട് ടൗണിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ്. കോട്ടക്കലിലേക്ക് പോവുക ആയിരുന്ന സ്വകാര്യ ബസ്സാണ് കാറിൽ ഉരസിയത്. നിര്‍ത്താതെ പോയ ബസ്സിനെ പിന്തുടർന്നു എത്തിയ കാര്‍ ഡ്രൈവര്‍ ആയ യുവാവ് എടരിക്കോട് ടൗണിൽ എത്തിയതിനു ശേഷം കാർ റോഡിന് കുറുകെ ഇട്ട് ബസ് തടഞ്ഞു നിർത്തി ചാവിയും ഊരി കടന്നു കളയുകയായിരുന്നു. റോഡിൽ നല്ല തിരക്കുള്ളതിനാൽ വലിയ തോതിലുള്ള ഗതാഗത കുരുക്കാണ് അവിടെ അനുഭവപ്പെട്ടത്. സംഭവം അറിഞ്ഞ് ഹൈവേ പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി.
എന്നാൽ ബസ്സിന്‍റെ ചാവി ഊരി കടന്നു കളഞ്ഞ യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇയാളെ കണ്ടെത്തുന്നതിന് വേണ്ടി കുറച്ച് അധികം സമയം തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മറ്റു മാർഗ്ഗമില്ലാതെ ബസ്സിന്റെ ഉടമകൾ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന സ്പെയർ ചാവിയുമായി അവിടെ എത്തി. അപ്പോഴേക്കും രാത്രി ആയിരുന്നു. തുടർന്ന് സ്പെയർ കീ ഉപയോഗിച്ച് വാഹനം റോഡിൽ നിന്നും എടുത്തു കൊണ്ടു പോവുക ആയിരുന്നു.