വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ അധ്യാപകനെ വളഞ്ഞിട്ടു തല്ലി. തമിഴ്നാട്ടിലെ ടൂ ഡീ കോറിൽ ആണ് ഈ സംഭവം നടന്നത്. അധ്യാപകനെ ക്രൂരമായി ഉപദ്രവിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരിക്കുകയാണ്.
തങ്ങളുടെ കുട്ടിയെ അദ്ധ്യാപകന്‍ മർദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ ഇത്തരം ഒരു പ്രവർത്തി ചെയ്തത്. സർക്കാർ സ്കൂളിലെ അധ്യാപകനായ ഭാരത് എന്ന ആളിനാണ് കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മർദ്ദനം ഏല്‍ക്കേണ്ടി വന്നത്. കുട്ടികളെ അടിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞു കൊണ്ടാണ് വിദ്യാർഥിനിയുടെ അമ്മ പ്രകോപിതയായി സംസാരിച്ചത്. തന്റെ മകളെ തല്ലാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചു കൊണ്ട് ചെരിപ്പ് കൊണ്ട് അടിക്കുക ആയിരുന്നു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അധ്യാപകനെ കുട്ടിയുടെ പിതാവ് ശിവലിംഗം പിറകെ ഓടി കല്ലെടുത്ത് എറിഞ്ഞു. ഏറു കൊണ്ട് നിലത്തു വീണ അദ്ധ്യാപകനെ പിന്നീട് അതി ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിക്കുക ആയിരുന്നു.
വിദ്യാര്‍ത്ഥിനി ക്ലാസിൽ ഉള്ള മറ്റു കുട്ടികളുമായി നിരന്തരം വഴക്കുണ്ടാക്കിയതോടെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുക ആയിരുന്നു അദ്ധ്യാപകന്‍. ഇതിനിടെ കുട്ടി കാല് തെറ്റ് നിലത്ത് വീണു. എന്നാൽ വീട്ടിലെത്തിയിട്ടും കുട്ടി ഇക്കാര്യം മറച്ചു വച്ചു. രക്ഷിതാക്കള്‍ തിരക്കിയപ്പോൾ അധ്യാപകൻ അടിച്ചതാണ് എന്ന് നുണ പറയുകയും ചെയ്തു. ഇത് വിശ്വസിച്ച മാതാപിതാക്കൾ അധ്യാപകനെ സ്കൂളിൽ എത്തി മർദ്ദിക്കുക ആയിരുന്നു. ഒടുവിൽ മറ്റ് അധ്യാപകർ എത്തിയാണ് അധ്യാപകനെ രക്ഷിതാക്കളില്‍ നിന്നും രക്ഷിച്ചത്.