ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ വളരെ സർവ സാധാരണമായി കഴിക്കാറുണ്ട് നമ്മള്‍. നമ്മുടെ വീടുകളിൽ ഒന്നും രണ്ടും ദിവസം ഫ്രിഡ്ജിൽ വച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സാധാരണയെന്നപോലെ വിളംബാറുമുണ്ട്. ഇന്ന് അതൊരു ശീലമായി മാറിയിരിക്കുകയാണ്. എന്നാൽ പഴകിയ ഭക്ഷണം കഴിച്ചതിന്റെ അനന്തരഫലമായി ഉണ്ടായ ഒരു ഭീതിപ്പെടുത്തുന്ന സംഭവമാണ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചു വന്നത്.
ജസ്ന എന്ന 19 വയസുള്ള യുവാവിനാണ് ചിക്കൻ നൂഡിൽസ് കഴിച്ച് അലർജിയായി കാൽ അഴുകുന്ന നിലയിലേക്ക് എത്തിയത്. ഒടുവിൽ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി കാലുകൾ മുറിച്ചു മാറ്റുകയായിരുന്നു.
ജെസ്നയുടെ ഒപ്പം താമസ്സിച്ചിരുന്ന സുഹൃത്ത് റസ്റ്റോറന്റില്‍ നിന്നും ചിക്കൻ നൂഡിൽസ് വാങ്ങിയിരുന്നു. കുറച്ചു കഴിച്ചതിനു ശേഷം ബാക്കി വന്ന നൂഡിൽസ് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ചെയ്തു. അടുത്ത ദിവസം ഈ നൂഡിൽസ് കഴിച്ചത് ജെസ്നയാണ്. ഇതോടെ കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെ ജസ്നയെ ആശുപത്രികളിൽ എത്തിച്ചു.
കടുത്ത ശരീര വേദനയും ഛർദ്ദിയും ഉണ്ടായി, ശരീരത്തിന്റെ നിറം നീലയായി മാറി. പിന്നീട് നടത്തിയ പരിശോധനയിൽ അണുബാധ ഉണ്ടായതായും വൃക്കകളുടെ പ്രവർത്തനം നിലച്ചതായും കണ്ടെത്തി. നീസേരിയ മെനിഞ്ചൈറ്റിസ് എന്ന അതീവ മാരകമായ അണുബാധയായിരുന്നു ഇത് . വേഗം പടർന്നു പിടിക്കുന്നതിനാൽ ജസ്നയുടെ വിരലുകളും കാൽപാദങ്ങളും അഴുകാൻ തുടങ്ങി. ഇതോടെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി മുട്ടിനു താഴെ വച്ച് കാലുകൾ മുറിച്ചു മാറ്റേണ്ടതായി വന്നു. പഴയ ഭക്ഷണം കഴിച്ചതാണ് യുവാവിന് ഇത്തരമൊരു അവസ്ഥ ഉണ്ടാകാൻ കാരണം. 26 ദിവസം അബോധാവസ്ഥയിൽ കിടന്നതിനു ശേഷമാണ് ബോധം പോലും തിരികെ കിട്ടിയത്.