മൂർഖൻ പാമ്പിന്റെ കടിയേറ്റ ഭാഗത്തെ രക്തം വായ കൊണ്ട് വലിച്ചെടുത്തു…. മകൾ അമ്മയുടെ ജീവന്‍ അതിസാഹസികമായി രക്ഷിച്ചു…..

മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയുടെ ജീവന്‍ മകൾ അതീവ സാഹസികമായി രക്ഷിച്ചു. 10 ദിവസം മുൻപ്  ദക്ഷിണ കന്നട ജില്ലയായ പുത്തൂരിലാണ് ഈ സംഭവം നടന്നത് .

പുത്തൂരിലുള്ള അമ്മയുടെ ഫാമില്‍ എത്തിയതായിരുന്നു മകൾ ശർമ്യ. വെള്ളം നനയ്ക്കുന്നതിന് വേണ്ടി പമ്പ് തുറക്കാൻ പോയതായിരുന്നു ശർമ്യയുടെ അമ്മ മമത. അപ്പോഴാണ് അബദ്ധത്തിൽ മൂർഖനെ ചവിട്ടുന്നത്. ചവിട്ടേറ്റ മൂർഖൻ ഉടന്‍ തന്നെ മമതയുടെ കാലിൽ കടിച്ചു.

പാമ്പിന്റെ കടിയേറ്റ അവർ ഉടൻ തന്നെ
മുറിവേറ്റ ഭാഗത്തിന്‍റെ മുകളിലായി ഉണങ്ങിയ പുല്ലുകൊണ്ട് കെട്ടി നിര്‍ത്തി രക്തം പാദരത്തിരിക്കാന്‍ ശ്രമിച്ചു. എന്നാൽ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മകൾ ശർമ്മ്യയ്ക്ക് ഇങ്ങനെ കെട്ടിയതുകൊണ്ട് വിഷം പടരുന്നത് തടയാനാകില്ല എന്ന് മനസ്സിലായി. ഇതോടെ മകള്‍ കടിയേറ്റ ഭാഗത്തുള്ള രക്തം വായ കൊണ്ട് വലിച്ചെടുക്കുക ആയിരുന്നു. കുറേയേറെ രക്തം ഇത്തരത്തില്‍ കടിച്ചെടുത്ത് കളഞ്ഞതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. വളരെ അവസരോചിതമായ ശർമ്യയുടെ ഈ ഇടപെടലാണ് അമ്മയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.

പാമ്പിൻറെ കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താൽ ജീവൻ രക്ഷിക്കാൻ കഴിയും എന്ന് ചില സിനിമകൾ കണ്ടതിൽ നിന്നുമാണ് താൻ മനസ്സിലാക്കിയത് എന്ന് മകൾ പറയുന്നു.

ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവതിയായി മമത വീട്ടിൽ മടങ്ങിയെത്തി. അതേസമയം അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി മകൾ കാണിച്ച ധീരതയെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. ശര്‍മ്യ ഡിഗ്രീ വിദ്യാര്‍ത്ഥിനിയാണ്.  

Exit mobile version