ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. അസാധാരണമായ അഭിനയ പാടവം ആണ് അദ്ദേഹത്തിനുള്ളത്. ആർക്കും അനുകരിക്കാൻ കഴിയാത്ത അഭിനയ മികവ് മോഹൻലാലിന് കൈവന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് പ്രശസ്ത മനോരോഗ വിദഗ്ധനായ സ്വരാജ് മണി വളരെ വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു നിഗമനം വിശദീകരിക്കുകയാണ് പ്രശസ്ത സംവിധായകൻ ടി കെ രാജകുമാർ.
പവിത്രം എന്ന ചിത്രത്തിൻറെ ക്ലൈമാക്സ് എങ്ങനെ അഭിനയിക്കണം എന്ന് മോഹൻലാലിന് വല്ലാത്ത കൺഫ്യൂഷൻ ഉണ്ടായിരുന്നു. മെന്റൽ ഡിസോഡർ ആയിരുന്നില്ല പെട്ടെന്നുള്ള ഷോക്ക് എന്നാണ് കഥയില്‍ ഉള്ളത്. എങ്ങനെ ചെയ്യണം എന്നറിയാത്ത കന്‍ഫ്യൂഷനില്‍ ആയിരുന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ പല്ലിറുമ്മിക്കൊണ്ട് അഭിനയിക്കട്ടെ എന്ന് അദ്ദേഹം ചോദിച്ചു. അത് നല്ലതായിരിക്കും എന്ന് തനിക്കും ക്യാമറമാൻ സന്തോഷ് ശിവനും തോന്നി.
ചിത്രം റിലീസ് ചെയ്തു ചെയ്തതിന് ശേഷം പ്രശസ്തനായ സൈക്യാട്രിസ്റ്റ് സ്വരാജ് മണി സെക്കൻഡ് ഷോ കണ്ടതിനുശേഷം വിളിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞത് പല്ലിറുമ്മുന്നത് ചെയ്തെങ്കിൽ നന്നായി റിസർച്ച് ചെയ്തിട്ടാണ് സിനിമ എടുത്തത്. ഇത്തരം റിസർച്ചുകൾ മലയാള സിനിമയിൽ നടക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താൻ സംഭവിച്ച കാര്യം പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി മോഹൻലാൽ വലിയ ഒരു ആക്ടർ ആയതിന്റെ കാര്യം വളരെ സിമ്പിൾ ആണ് എന്നായിരുന്നു. ജീവിതത്തിലെ ഓരോ ഒബ്സർവേഷൻസും മോഹന്‍ലാലിന്റെ ബ്രയിനിലെ ഫോട്ടോഗ്രാഫിക് മെമ്മറിയിൽ ഉണ്ട്.
അദ്ദേഹം അഭിനയിക്കാൻ വരുമ്പോൾ അപാരമായ ഐക്യു കൊണ്ട് ഫോട്ടോഗ്രാഫിക് മെമ്മറിയില്‍ നിന്നും അത് റിട്രീവ് ചെയ്തെടുക്കാൻ കഴിയും. മുൻപ് എവിടെയോ കണ്ടിരുന്ന
മൊമെന്റ്സ് ഓർത്തെടുക്കാൻ അദ്ദേഹത്തിന് കഴിയും. അതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ ആണ് എന്ന് പറയുന്നത്. മോഹൻലാൽ അഭിനയിച്ച സിനിമ വേറെ റീമേക്ക് ചെയ്താൽ അത് ഓടില്ല എന്നും സ്വരാജ് മണി പറഞ്ഞതായി സംവിധായകൻ ടി കെ ടി രാജീവ് ഓര്‍ക്കുന്നു .