യമൻ പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിൽ കഴിയുന്ന 33 കാരിയായ നിമിഷപ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്. ഒത്തു തീർപ്പിനുള്ള ശ്രമങ്ങള്‍ പുരോഗമീക്കുന്നതായും പണം കണ്ടെത്തുന്നതിന് വേണ്ടി ശ്രമം നടത്തുന്ന എല്ലാവരോടും അതിയായി നന്ദിയുണ്ടെന്നും അവര്‍ അറിയിച്ചു.
നിലവിൽ നിമിഷപ്രിയ കഴിയുന്നത് യമനിന്റെ തലസ്ഥാനമായ സനായില്‍ ഉള്ള ജയിലിലാണ്. ഈ രാജ്യത്തെ നിയമം അനുസരിച്ച് കൊല്ലപ്പെട്ട ആളിന്റെ കുടുംബം മാപ്പ് നൽകിയാൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കും. ദയാധനം നൽകിയാൽ ശിക്ഷയിൽ ഇളവ് നൽകാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. പക്ഷേ ദയാധനം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതല്ലാതെ അതിനുള്ള ശ്രമങ്ങള്‍ ഇതുവരെ എങ്ങും എത്തിയിട്ടില്ല. കൂടുതല്‍ ഇടപെടലുകള്‍ ഇപ്പൊഴും പുരോഗമിക്കുകയാണ്.
2017 ജൂലൈ 25നാണ് യമൻ പൗരനായ തലാല്‍ കൊല ചെയ്യപ്പെടുന്നത്. ഈ കേസിൽ ഇയാളുടെ ഒപ്പം ക്ലിനിക് നടത്തി വന്നിരുന്ന നിമിഷപ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ കോടതി വധ ശിക്ഷയ്ക്ക് വിധിക്കുക ആയിരുന്നു. തലാലിനെ സുഹൃത്തുമായി ചേര്‍ന്ന് വിഷം കുത്തി വച്ച് കൊലപ്പെടുത്തി വീടിനു മുകളിലുള്ള വെള്ള ടാങ്കിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. ക്ലിനിക്ക് തുടങ്ങുന്നതിന് സഹായം നൽകാം എന്ന് അറിയിച്ചു തലാൽ തൻറെ പാസ്പോർട്ട് പിടിച്ചെടുത്തു എന്നും നിരന്തരം പീഡിപ്പിച്ചിരുന്നതായും തന്നെ ഭാര്യയാക്കി വെക്കാൻ ശ്രമിച്ചു എന്നും നിമിഷപ്രിയ കോടതിയില്‍ പറഞ്ഞു. ആ കാരണം കൊണ്ടാണ് താന്‍ കൊലപാതകം നടത്തിയത് എന്നാണ് നിമിഷ പ്രിയ കോടതിയില്‍ പറയുന്നത്.