തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽ പൂരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന രംഗത്ത്.
ചുട്ടു പൊള്ളുന്ന വെയിലത്ത് ഭൂമിയിലെ ഏറ്റവും വലിയ ജീവികളെ ചങ്ങലയിലും തോട്ടിയിലും ഇട്ട് ഭയപ്പെടുത്തുന്ന പ്രബുദ്ധ അശ്ലീല കാഴ്ചയാണ് ഇതെന്ന് ശ്രീജിത്ത് പരുമന പറയുന്നു . ആനയുടെ ചെവി പൊട്ടുന്ന ഉച്ചത്തിൽ ചെണ്ടയും കൊട്ടി ദൈവവും ഭക്തരും പകൽ പൂരം സന്തോഷത്തോടെ ആഘോഷിച്ചു എന്ന് അദ്ദേഹം പരിഹസിക്കുന്നു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇല്ലാതെ പൂരമില്ല ആനകൾ ഇല്ലാതെ പൂരമില്ല എന്ന് എന്ന് പറഞ്ഞ് നടക്കുന്നവരിൽ പൊരി വെയിലത്ത് ഒരു അര മിനിറ്റ് ഷഡ്ഡി ഊരി ഒരു ദേശീയപാതയുടെ നടുക്ക് ആസനസ്ഥൻ ആവുക. എന്നിട്ട് ഒന്ന് ഇരുത്തി ആലോചിക്കുക . ആന പ്രേമം എന്ന് പറഞ്ഞു കാട്ടിക്കൂട്ടുന്നത് കടുത്ത ക്രൂരതയാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി.
ഉത്സവത്തിന് ആനകളെ പൊരി വെയിലത്ത് നിർത്തുന്നതിനെതിരെ നേരത്തെയും സോഷ്യൽ മീഡിയയിൽ പല കോണുകളില്‍ നിന്നും വിമർശനം ഉണ്ടായിട്ടുണ്ട്. തൃശൂർ പൂരം പോലെ ആനകളെ നിരത്തി നിര്‍ത്തി നടത്തുന്ന ഉത്സവങ്ങൾ മൃഗങ്ങളോട് തന്നെ കാട്ടുന്ന ഏറ്റവും വലിയ ക്രൂരതയാണ് എന്ന് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം വ്യാപകമാണ് . ഏതാനും ദിവസങ്ങൾക്കു മുമ്പ് കേരളത്തിലെ ഒരു അമ്പലത്തിൽ മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആനയുടെ രൂപം ഉണ്ടാക്കി ഉത്സവത്തിന് എഴുന്നള്ളിച്ചിരുന്നു. ഇതിന് സമൂഹ മാധ്യമത്തില്‍ വലിയ തോതിലുള്ള കയ്യടി ലഭിക്കുകയും ചെയ്തു.