പീഡനം കണ്ട യാത്രക്കാർ ആരുമില്ല…ട്രെയിനിൽ വച്ച് മദ്യം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ദുരൂഹതയേറുന്നു…

രാജധാനി എക്സ്പ്രസിൽ വച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു എന്ന സംഭവത്തിൽ മുഴുവൻ ദുരൂഹത. തന്നെ പീഡിപ്പിച്ചു എന്ന് പെൺകുട്ടി ഉറപ്പിച്ചു പറയുമ്പോഴും ട്രെയിനിലുള്ള ആരും ഇത് കണ്ടിട്ടില്ല. ഇതുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് പിന്നിലുള്ള പ്രധാനപ്പെട്ട വെല്ലുവിളി. ട്രെയിനിൽ ഇതേ ബോഗിയില്‍ സഞ്ചരിച്ചിരുന്ന ചിലരുമായി ഫോണിൽ ബന്ധപ്പെട്ടു എങ്കിലും ആരും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നത്. എന്നാൽ അപ്പർ ബർത്തില്‍ ആയിരുന്നതിനാൽ യാത്രക്കാർ അത് ശ്രദ്ധിക്കാതിരുന്നത് ആകാം എന്നാണ് റെയിൽവേ പോലീസ് പറയുന്നത്.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ പറഞ്ഞ മൊഴിയിൽ പെൺകുട്ടി ഉറച്ചു നിൽക്കുകയാണ്. ഈ പെൺകുട്ടി ട്രെയിനിൽ കയറിയത് ഉടുപ്പിയിൽ നിന്നുമാണ്. പട്ടാളക്കാരനായ പ്രതീഷ് മദ്യം കഴിച്ച സമയത്ത് പെൺകുട്ടിയോട് മദ്യം വേണോ എന്ന് ചോദിച്ചിരുന്നു. ഈ സമയം പെൺകുട്ടി അത് നിഷേധിച്ചില്ല എന്നും താല്പര്യത്തോടെ മദ്യം കഴിക്കുകയായിരുന്നു. മുൻപ് നൽകിയ മൊഴിയിൽ നിന്നും വിഭിന്നമാണ് ഇപ്പോഴത്തെ മൊഴി. ബലമായി മദ്യം നൽകിയെന്ന വാദം ഇതോടെ അസാദുവാക്കപ്പെടുന്നു. എന്നാൽ മദ്യം കഴിച്ചതിനു ശേഷം ഒന്നും ഓർമ്മയില്ലെന്നും താൻ അബോധാവസ്ഥയിൽ ആയി എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പെൺകുട്ടിയെ കൂട്ടാൻ അമ്മയും ഭർത്താവും എത്തിയിരുന്നു. വീട്ടിലെത്തിയപ്പോൾ തന്റെ ശരീര ഭാഗങ്ങളിൽ ബലമായി സ്പര്‍ശിച്ചിട്ടുണ്ട് എന്ന് പെണ്കുട്ടി ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് ഇത്  ചൂണ്ടിക്കാട്ടി ഇവർ പരാതി നൽകുക ആയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് കേസെടുത്തു അന്വേഷണം തുടർന്ന് വരികയാണ്.

Exit mobile version