കഴിഞ്ഞ ദിവസമാണ് ബൈജു രാജു എന്ന യുവാവ് തൻറെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിത ബന്ധമുണ്ട് എന്ന് മനസ്സിലാക്കി ആത്മഹത്യ ചെയ്തത്. ഫേസ്ബുക്കിൽ പങ്കു വെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചത്. പിന്നീട് അദ്ദേഹം ആത്മഹത്യ ചെയ്യുക ആയിരുന്നു. കായംകുളത്തുള്ള ഒരു ലോഡ്ജിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. ഇയാള്‍ ഭാര്യയോട് അവിഹിത ബന്ധത്തെ കുറിച്ച് ചോദിക്കുന്നതും അതിന് ശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്ന കാര്യം വിശദമാക്കി ഇയാള്‍ മറ്റൊരു വീഡിയോയും പങ്ക് വച്ചിട്ടുണ്ട്.
തന്റെ ഭാര്യയ്ക്ക് ഒപ്പം പഠിച്ച ഒരു യുവാവുമായി അവിഹിതബന്ധം ഉണ്ടെന്നും ഇരുവരും അശ്ലീല ചാറ്റുകളിൽ ഏർപ്പെടാറുണ്ട് എന്നും തന്റെ സ്വത്തുക്കൾ ഉൾപ്പെടെ എല്ലാം കൈവശപ്പെടുത്തി എന്നും ഇയാൾ പറയുന്നു. തൻറെ മകളെക്കൂടി ഭാര്യയും ഭാര്യയുടെ സഹോദരനും അമ്മയും ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തു. അതുകൊണ്ട് തന്നെ ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവും ഇല്ല എന്നും ആണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.
ഭാര്യ യുവാവിന് അയച്ച വാട്സ്ആപ്പ് മെസ്സേജ് ബൈജു രാജു കാണുകയും അത് ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ ദൃശ്യങ്ങളും ഇയാൾ സമൂഹ മാധ്യമത്തിലൂടെ പങ്കു വച്ചിട്ടുണ്ട്.
സുഹൃത്തുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് ഇയാൾ ഭാര്യയോട് ചോദിക്കുന്നുണ്ട്, ഇയാളുടെ ചോദ്യങ്ങള്‍ക്ക് ഭാര്യ നൽകുന്ന ഉത്തരങ്ങളും ഇയാള്‍ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. താൻ സുഹൃത്തുമായി വീഡിയോ കോളിൽ സെക്സ് ചാറ്റ് ചെയ്യാറുണ്ടെന്നു ഭാര്യ സമ്മതിക്കുന്നു. താൻ ഇനി ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല എന്നും തനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്.