ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ കണ്ടത് കിടക്കയിൽ…യുവതി കടി ഏല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്….

ലോകത്തിലെ തന്നെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ഈസ്റ്റർ ബ്രൗൺ സ്നേക്ക്. ഇതിൻറെ കടി ഏറ്റാൽ പിന്നെ രക്ഷപ്പെടുക എന്ന് പറയുന്നത് തന്നെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പാമ്പിൽ നിന്നും തല നാരിഴയ്ക്കാണ് ഒരു യുവതി രക്ഷപ്പെട്ടത്.

തന്‍റെ കിടപ്പു മുറിയിൽ ഉള്ള കട്ടിലില്‍ നിന്നുമാണ് ഈ പാമ്പിനെ
കണ്ടെത്തിയത്. ആറടിയിൽ അധികം നീളമുള്ള പാമ്പിന്റെ ചിത്രം ഇവര്‍ തന്നെ സമൂഹ മാധ്യമത്തിലൂടെ പങ്കു വയ്ക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനെ കണ്ടത് കിടക്കയിൽ…യുവതി കടി ഏല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.... 1

ഈ സംഭവം നടന്നത് ഓസ്ട്രേലിയയിലെ മറൂണില്‍ ഉള്ള ഒരു ഉള്‍ നാടന്‍ ഗ്രാമത്തിലാണ്. യുവതി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻതന്നെ പാമ്പുപിടുത്തക്കാരൻ ആയ റിച്ചാർഡ് സംഭവ സ്ഥലത്ത് എത്തി വേണ്ട രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

നിലവിൽ ഓസ്ട്രേലിയയിൽ കടുത്ത ചൂടാണ്. അതുകൊണ്ടുതന്നെ സുഖകരമായ അന്തരീക്ഷം തേടി പാമ്പുകൾ വീടിനകത്തേക്ക് കയറുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. ഈസ്റ്റേണ്‍ ബ്രൌണ്‍ സ്നേക്കിന്റെ കടിയേറ്റാൽ രക്ഷപ്പെടുക എന്ന് പറയുന്നത് വളരെ പ്രയാസമാണ്. കൂടിയ അളവിലാണ് ഇത് ശരീരത്തിലേക്ക് വിഷം കുത്തി വയ്ക്കുന്നത്.  ഏതായാലും പാമ്പിനെ പിടികൂടിയതിനു ശേഷം ഉടൻതന്നെ വനമേഖലയിൽ സുരക്ഷിതമായി  തുറന്നു വിടുകയും ചെയ്തു.

ഓസ്ട്രേലിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ വളരെ സർവ സാധാരണമായി കണ്ടു വരുന്ന ഒരു പാമ്പാണ് ഈസ്റ്റേൺ ബ്രൗൺസ് സ്നേക്ക്. ഇത് രാജ്യത്തെ തന്നെ ഏറ്റവും അപകടകരമായ പാമ്പുകളില്‍ ഒന്നായാണ് കരുതപ്പെടുന്നത്. നിരവധി മാരക വിഷമുള്ള പാമ്പുകൾ ഇവിടെ ഉണ്ട് എങ്കിലും ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ആൾക്കാർ കൊല്ലപ്പെട്ടത് ഈ പാമ്പിന്റെ കടിയേറ്റാണ്.

Exit mobile version