ആളുകൾ വെറുക്കുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലായില്ല…. സാനിയ ഇയ്യപ്പൻ…

ഇന്ന് മലയാളത്തില്‍ ഏറെ ശ്രദ്ധേയ ആയ യുവ നടികളില്‍ ഒരാളാണ് സാനിയ ഈയ്യപ്പന്‍. ഡാന്സ് റിയാലിറ്റി ഷോയിലൂടെ ആണ് സാനിയ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത് . ഇപ്പോഴിതാ  ക്യൂനില്‍ അഭിനയിച്ചതിനു ശേഷം തനിക്ക് വന്ന ട്രോളുകളിൽ വല്ലാത്ത മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് എന്ന് തുറന്നു സമതിക്കുകയാണ് സാനിയ ഈയ്യപ്പൻ. കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിലാണ് അവർ തൻറെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് മനസ്സു തുറന്നത്.

images 2023 03 26T122110.244

ക്യൂൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം ആളുകൾക്ക് തന്നോട് വല്ലാത്ത വെറുപ്പ് ഉണ്ടായിരുന്നതായി സാനിയ പറയുന്നു. അന്ന് പ്രചരിച്ച ട്രോളുകൾ മൂലമാണ് താൻ ശരിക്കും സാനിയ ഈയ്യപ്പൻ ആയി മാറിയത്. ട്രോളുകളിൽ നിന്നുമാണ് ചിന്നു എന്ന കഥാപാത്രം കൂടുതൽ ആളുകളിലേക്ക് എത്തപ്പെടുന്നത്. അന്ന് ഇത് തനിക്ക് പറ്റിയ സ്പേസ് അല്ല എന്ന് പോലും ചിന്തിച്ചിരുന്നു എന്ന് സാനിയ പറയുന്നു.

images 2023 03 26T122121.827

അപ്പോൾ 16 വയസ്സായിരുന്നു പ്രായം. 15 വയസ്സ് മാത്രം പ്രായം ഉള്ളപ്പോഴാണ് ക്വീൻ എന്ന സിനിമ ചെയ്യുന്നത്. പത്ത് പന്ത്രണ്ട് ചേട്ടന്മാർ ഉള്ള സെറ്റിൽ 15  വയസ്സ് മാത്രം പ്രായമുള്ള താന്‍ ആ കഥാപാത്രം ചെയ്യുന്നത് വളരെ വലിയ ഒരു വെല്ലുവിളി തന്നെയായിരുന്നു. ആളുകൾ എന്ത് കാരണത്തിന്റെ പേരിലാണ് തന്നെ വെറുക്കുന്നത് എന്ന് മനസ്സിലായില്ല. ഈ യാത്രയുടെ ഭാഗമാണ് അത് എന്ന് പിന്നീട് തനിക്ക് മനസ്സിലായതായി സാനിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിലാണ് അവര്‍ തന്‍റെ പഴയകാല അനുഭവം പങ്ക് വച്ചത്.  

Leave a Reply

Your email address will not be published. Required fields are marked *

Back to top button