എന്നെ മികച്ച വ്യക്തിയാക്കാൻ കഴിഞ്ഞില്ല…ദുഃഖമുണ്ട്…ഞാൻ ഈ ലോകം ഉപേക്ഷിച്ചു പോവുകയാണ്…. പ്രശസ്ത ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് ആത്മഹത്യ ചെയ്ത നിലയിൽ….

പ്രശസ്ത ട്രാൻസ് എയർഹോസ്റ്റസ് കലയ്ഗാ  സ്കോട്ടിനെ ആത്മഹത്യ ചെയ്തതിൽ കണ്ടെത്തി. 25 കാരിയായ സ്കോട്ടിനെ തിങ്കളാഴ്ച കോളറാഡോയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് എയർലൈൻസ് പരസ്യത്തിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് സ്കോട്ട്. സ്കോട്ടിന്റെ മരണ വിവരം ലോകത്തെ അറിയിച്ചത് അവരുടെ അമ്മയാണ്. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് അവർ സമൂഹമാധ്യമത്തിൽ ഒരു കുറുപ്പ് പങ്കുവെച്ചിരുന്നു.

“ഞാൻ ഭൂമിയിൽ നിന്നും  യാത്ര പറയുകയാണ്. ഞാൻ മൂലം നിരാശരായവരോട് മാപ്പ് ചോദിക്കുന്നു. ഒരു നല്ല വ്യക്തി ആകാനോ ശക്തയാകനോ കഴിയാത്തതിൽ അതിയായ ദുഃഖമുണ്ട്. ഈ ലോകം ഉപേക്ഷിക്കുന്നതിന്
കാരണം നിങ്ങൾ ആരുമല്ല. എന്നെ ഒരു മികച്ച വ്യക്തി ആക്കുന്നതിനുള്ള എൻറെ കഴിവില്ലായ്മയാണ് അതിന് കാരണം, അവർ കുറിച്ചു.

ലോകത്താകമാനം നിരവധി ആരാധകരുള്ള വ്യക്തിയാണ് സ്കോട്ട്. അതുകൊണ്ടുതന്നെ അവരുടെ വേർപാട് ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്കോട്ടിന്‍റെ  മരണവാർത്ത അറിയിച്ചുകൊണ്ട് അമ്മ പങ്കു വച്ച കുറുപ്പിൽ ഇങ്ങനെ പറയുന്നു. ‘നീ എൻറെ മകൾ ആയതിൽ അഭിമാനിക്കുന്നു. നീ ജീവിതത്തിൽ ചെയ്ത പല കാര്യങ്ങളും ഒരു അമ്മ എന്ന നിലയിൽ അഭിമാനവും അത്ഭുതവും ആണ്. മറ്റുള്ളവരെക്കാൾ വളരെ വലുതായിരുന്നു നിൻറെ മനസ്സ്’.

2002ലെ ട്രാൻസ് ദിനത്തിലാണ് സ്കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയർലൈൻസ് ലോകത്തെ അറിയിച്ചത്. ട്രാൻസ് യുവതിയായ സ്കോട്ടിനെ എയർഹോസ്റ്റസ്സായി നിയോഗിച്ചതിൽ വലിയ തോതിലുള്ള അഭിനന്ദനമാണ് യുണൈറ്റഡ് എയർലൈൻസിന് ലഭിച്ചത്.

സ്കോട്ട്  പലപ്പോഴും വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു. അവരുടെ പല സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇത് വ്യക്തമാണ്. സ്കോട്ടിന്റെ വിയോഗത്തിൽ യുണൈറ്റഡ് എയർലൈൻസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Exit mobile version