കൊറോണ പടർന്നത് മരപ്പട്ടിയിൽ നിന്ന്…പുതിയ കണ്ടെത്തലുമായി ഗവേഷകർ…

ലോകത്തെ മുഴുവൻ നാലു ചുവരുകൾക്കുള്ളിൽ പൂട്ടിയിട്ട് മനുഷ്യൻറെ സഞ്ചാര മാർഗ്ഗവും ജീവിത ഉപാധികളും നിഷേധിച്ച് കടന്നു വന്ന മാരക വൈറസ് ആയ കൊറോണ വരുത്തി വെച്ച ഭയത്തിൽ നിന്നും ഭീതിയില്‍ നിന്നും മനുഷ്യൻ പതിയെ കരകയറി വരുന്നതേയുള്ളൂ. ഇപ്പൊഴും കൊറോണ വരുത്തി വച്ച നാശ നഷ്ടങ്ങളില്‍ നിന്നും കര കയറിയിട്ടില്ല എന്നതാണ് സത്യം .   കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാന്‍ എന്ന നഗരത്തിൽ നിന്നുമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജിയിൽ നിന്നും വൈറസ് പുറത്ത് കടന്നത് ആകാമെന്നും നിഗമനം ഉണ്ട് .

അതുകൊണ്ടുതന്നെ വുഹാനിലെ ലാബിനെ കുറിച്ച് ശക്തമായ അന്വേഷണം നടത്തണമെന്ന് അമേരിക്ക നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പല തരത്തിലുമുള്ള നിഗമനവും ഉണ്ടെങ്കിലും വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം .

ഇപ്പോഴിതാ കൊറോണ മഹാമാരിക്ക് കാരണം ചൈനയിലെ മാർക്കറ്റിലുള്ള മരപ്പട്ടിയാണ് എന്ന് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ . കൊറോണ പടർന്നു പിടിച്ച് രണ്ടു വർഷത്തിനു ശേഷമാണ് ഇത്തരമൊരു കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

കൊറോണ വൈറസ് പടർന്നത് വവ്വാലിൽ നിന്നല്ല എന്ന തരത്തിൽ ചർച്ചകൾ തുടരുന്നതിനിടെയാണ് മരപ്പട്ടിയിൽ നിന്നുമാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയത് എന്ന നിഗമനത്തിൽ ഒരു കൂട്ടം ഗവേഷകർ എത്തിച്ചേർന്നിരിക്കുന്നത്. മരപ്പട്ടിയുടെ ജനിതക സാമ്പിളുമായി വൈറസിന് വലിയ സാമ്യമാണ് ഉള്ളത് എന്നത് ഇത് ശരിവെക്കുന്നു. മരപ്പട്ടിക്ക് വൈറസിനെ മനുഷ്യ ശരീരത്തിലേക്ക് പടർത്താൻ കഴിയും എന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇത് സംബന്ധിച്ച പഠനത്തിന്റെ കൂടുതല്‍ വിവരങള്‍ അധികം വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് ഗവേഷകര്‍ അറിയിച്ചിട്ടുള്ളത്.

Exit mobile version