ഇപ്പോൾ സമൂഹ മാധ്യമത്തിലെ പ്രധാന ചർച്ച വിഷയം ബൈജു രാജു എന്ന പ്രവാസിയുടെ ആത്മഹത്യയും അയാളുടെ ഭാര്യയുടെ അവിഹിത ബന്ധവുമാണ്. ഈ അവസരത്തിൽ അനഘ സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നടന്നു.
നമുക്ക് ആർക്കും ലൈഫ് ലോങ്ങ് ആയ ഒരു ബന്ധവുമില്ലന്നു അനഘ ചൂണ്ടിക്കാട്ടുന്നു. അത് വിവാഹമാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് ജീവിതത്തിൽ ഉടനീളം അയാൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ജീവിതത്തിൽ ഒപ്പം നിൽക്കാൻ അതെല്ലാം സഹിച്ചു നിങ്ങളെ മാനേജ് ചെയ്യാൻ ആരും ബാധ്യസ്ഥരല്ല, അത് പങ്കാളി ആയാലും മാതാപിതാക്കളായാലും.
ഒരു ബന്ധം നിലനിൽക്കണമെന്നുണ്ടെങ്കിൽ ആ ബന്ധത്തിൽ ഉൾപ്പെട്ട മറ്റേ വ്യക്തിയുടെ ഇമോഷണൽ നീഡ്‌സിനെ തൃപ്തിപ്പെടുത്താൻ കഴിയണം. അല്ലാത്തപക്ഷം ആ ബന്ധത്തിൽ നിന്നും മാന്യമായി ഒഴിഞ്ഞു പോകാൻ പങ്കാളി അനുവദിക്കണം. അല്ലാതെ ഇമോഷണൽ ബ്ലാക് മെയിലിങ് കൊണ്ടോ സ്ട്രസ്സ് കൊണ്ടോ, ഭയം കൊണ്ടോ നിലനിർത്താൻ ശ്രമിക്കുന്ന ബന്ധങ്ങൾ ഇന്നല്ലെങ്കിൽ നാളെ ഇല്ലാതാക്കും.
ഭാര്യക്ക് ഒരു പ്രണയം ഉണ്ടെന്നറിഞ്ഞ് ആത്മഹത്യ ചെയ്ത പുരുഷന്റെ വീഡിയോ കണ്ടിട്ട് അയാളെ പൂർണമായും കുറ്റപ്പെടുത്താൻ തോന്നുന്നില്ല. അയാളോടും അയാളെപ്പോലുള്ള ഭർത്താക്കന്മാരെ സൃഷ്ടിക്കുന്ന സമൂഹത്തോടും സഹതാപം മാത്രമാണുള്ളത്. ആ വീഡിയോയിൽ ഉള്ള സ്ത്രീ ആവർത്തിച്ചു പറയുന്ന ഒരു കാര്യം പേടിച്ചിട്ടാണ് എപ്പോഴും വഴക്ക് പറഞ്ഞിട്ടല്ലേ എന്നാണ്.
നമ്മുടെ നാട്ടിൽ പൊതുവേയുള്ള പ്രവണത പുറത്തുപോയി അധ്വാനിച്ച് കുടുംബം നോക്കുന്നു എന്ന കാരണത്തിൽ പുരുഷന്മാർ വീട്ടുകാരുടെ ബോസ് ആകാൻ ശ്രമിക്കുന്നത്. പ്രൊഫഷനും കരിയറിനും കൊടുക്കുന്ന അതേ പ്രാധാന്യം കുടുംബത്തിനും കൊടുക്കുകയാണെങ്കിൽ കരിയർ നന്നാക്കാൻ എടുക്കുന്ന പകുതിയെങ്കിലും എഫ്ഫര്‍ട്ട് കുടുംബബന്ധം നിലനിർത്താൻ എടുക്കണം. എന്ത് കാണിച്ചാലും കുടുംബം ഒപ്പം നിന്നോളും എന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കണം. ആരുടെയും വഴക്കും ചീത്തയും സഹിക്കാൻ സ്വന്തം മക്കൾക്ക് പോലും താല്പര്യമില്ല.
ആ സ്ത്രീ അത്രയും നാൾ ഉപേക്ഷിച്ചു പോകാതിരുന്നത് ഭയം മൂലം ആയിരിക്കാം. സമൂഹവും കുടുംബവും എന്ത് പറയും, അയാൾ എങ്ങനെ റിയാക്ട് ചെയ്യും, കുട്ടികളുടെ ഭാവിജീവിതം , വിദേശത്ത് ജീവിതം എന്നിവ കണക്കിലെടുത്ത് ആയിരിക്കാം. എന്നാൽ അതിനെയെല്ലാം പൊട്ടിച്ച് ആ സ്ത്രീ കുട്ടിയെയും കൊണ്ട് നാട്ടിലെത്തി. അതിന് അവരുടെ കുടുംബം ഒപ്പം നിന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. ഇനിയുള്ള സ്ത്രീകൾ എങ്കിലും ഭയന്നു ടോക്സിക് മാരേജിൽ പ്രണയം അടക്കിവെച്ച് ഭയന്ന് കഴിയാതിരിക്കട്ടെ. ഒരാളോട് ആത്മാർത്ഥമായി പ്രണയം തോന്നിയെങ്കിൽ അത് മറക്കാൻ ശ്രമിക്കാതെ ഇഷ്ടമില്ലാത്ത ബന്ധത്തിൽ നിന്നും പുറത്തുവന്ന് ഇഷ്ടംപോലെ ജീവിക്കട്ടെ.
ഭർത്താവായതുകൊണ്ട് എന്നെ മാത്രമേ പ്രണയിക്കാവൂ എന്നോടൊപ്പം നിൽക്കണം എന്ന് നിയമം പറയാതെ പ്രണയിക്കാനുള്ള കാരണങ്ങൾ പങ്കാളികൾക്ക് ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്. വെള്ളമൊഴിക്കാതെ ഒരു ചെടിയും കായ തരില്ല അതുപോലെ തന്നെയാണ് ബന്ധങ്ങളും എന്ന് അവർ കുറിച്ചു.