ഫേസ്ബുക്കിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ട് മുൻജീവനക്കാരൻ…33 കാരൻറെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം…

മൊബൈൽ ഫോൺ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല. അത്രത്തോളം മനുഷ്യ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് ഈ ഉപകരണം. പ്രായ ഭേദമന്യേ എല്ലാവരുടെയും കൈകളിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ട് ഇന്ന്. 24 മണിക്കൂറും ഉപയോഗിക്കുന്ന മൊബൈൽ ഫോണിലെ ചാർജ് തീരുന്നത് പലപ്പോഴും നമ്മളെ കുഴക്കുന്ന ഒരു പ്രശ്നം തന്നെയാണ്. ഇപ്പോഴിതാ മൊബൈൽ ഫോണിലെ ചാർജ് ഊറ്റി കുടിക്കുന്ന വില്ലൻ ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

നമ്മൾ ഇടയ്ക്കിടെ കയറി ചെക്ക് ചെയ്യുന്ന ഫേസ്ബുക്ക് ആപ്പ് ആണ് ചാർജ് ഊറ്റി കുടിക്കുന്നത് എന്നാണ് മുൻകാല ഫേസ്ബുക്ക് ജീവനക്കാരൻ പറയുന്നത്. ഫേസ്ബുക്കിൽ നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരനായ ജോർജ് ഹേവാർഡാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഹേ വാർഡ് പുറത്തു വിട്ടിരിക്കുന്നത്. ഇദ്ദേഹം ഫേസ്ബുക്കിൽ ഡാറ്റ അനലിസ്റ്റായി ജോലി ചെയ്യുന്ന സമയത്തെ അനുഭവമാണ് തുറന്നു പറയുന്നത്.

ഫേസ്ബുക്കും ഫേസ്ബുക്ക് മെസഞ്ചറും ഉപയോഗക്താക്കളുടെ സ്മാർട്ട് ഫോണിലെ ബാറ്ററി മനപ്പൂർവം ഊറ്റിയെടുക്കുന്നുണ്ട്. നെഗറ്റീവ് ടെസ്റ്റിംഗ് എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു രീതി ഫേസ്ബുക്ക് അവലംബിക്കുന്നത്. തങ്ങളുടെ ആപ്പിനുള്ളിലെ ഫീച്ചറുകൾ പരിശോധിക്കുക,  പ്രശ്നങ്ങൾ എന്താണെന്ന് പഠിക്കുക എന്നിവയുടെ ഭാഗമായി ഫോണിലെ ബാറ്ററി രഹസ്യമായി പ്രവർത്തിപ്പിക്കാൻ നെഗറ്റീവ് ടെസ്റ്റിലൂടെ കഴിയും. ആപ്ലിക്കേഷന്റെ വേഗത,  ചിത്രങ്ങൾ ലോഡ് ചെയ്യുന്ന വേഗത എന്നിവ നെഗറ്റീവ് ടെസ്റ്റിങ്ങിലൂടെ പരിശോധിക്കുന്നു. നെഗറ്റീവ് ടെസ്റ്റിംഗിൽ പങ്കെടുക്കാത്തതിനെ പേരിലാണ് ജോർജിനെ ഫേസ്ബുക്കിൽ നിന്ന് പിരിച്ചു വിട്ടത്.

Exit mobile version