മറ്റൊരു ഭൂമിയെ കണ്ടെത്തി ഗവേഷകർ… പുതിയ ഭൂമിയുടെ വിശേഷങ്ങൾ ഇതാ….

ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ഉണ്ടോ എന്നത് ഇന്നും മനുഷ്യനെ അമ്പരപ്പിക്കുന്ന ഒരു സംശയമാണ്. നമ്മുടെ ഭൂമിയുടെ ഏകദേശം അതേ വലുപ്പത്തിനു സമാനമായ രീതിയിൽ ഉള്ള മറ്റൊരു ഗ്രഹം ശാസ്ത്രജ്ഞൻ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഭൂമിയിൽ നിന്നും 72 പ്രകാശ വർഷം അകലെയാണ് ഈ ഗ്രഹം ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച കൂടുതല്‍  വിവരങ്ങൾ നൽകിയിരിക്കുന്നത് ജപ്പാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ആസ്ട്രോണമിക്കൽ ജേണലിൽ ആണ്. K  2 –  41 5 B എന്നാണ് ജ്യോതിശാസ്ത്രജ്ഞർ ഈ ഗ്രഹത്തിന് നൽകിയിരിക്കുന്ന പേര്.

images 2023 03 27T103600.848

ഈ ഗ്രഹത്തിന് ഭൂമിക്ക് സമാനമായ അന്തരീക്ഷവും താമസ യോഗ്യമായ ഘടകങ്ങളും ഉണ്ടെന്നാണ് ഗവേഷകർ കരുതുന്നത്. കെപ്ലർ എന്ന ദൂരദർശനിയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ കൂടുതൽ വിശദമായി വിശകലനം ചെയ്തപ്പോഴാണ് ജ്യോതിശാസ്ത്രജ്ഞർ ഇത് കണ്ടെത്തിയത്.

ഈ പ്ലാനറ്റിന്റെ വലിപ്പം ഭൂമിയുടേതിന് ഏറെക്കുറെ സമാനമാണ്. എന്നാൽ ഭൂമിയെ  അപേക്ഷിച്ച് ഈ ഗ്രഹത്തിന് പിണ്ഡം വളരെ കൂടുതലാണ് എന്നു ഗവേഷകര്‍ പറയുന്നു. മാത്രമല്ല ഈ ഗ്രഹത്തിന് സ്വന്തം ഭ്രമണ പഥത്തില്‍ ഒന്നു ചുറ്റി വരുന്നതിന് നാല് ദിവസം വരെ സമയം എടുക്കുകയും ചെയ്യും.

images 2023 03 27T103554.607

എന്നാൽ ഇത് എത്രത്തോളം മനുഷ്യ മനുഷ്യ വാസ യോഗ്യമാണ് എന്ന കാര്യത്തിൽ ഇനിയും കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ഇവിടുത്തെ പ്രതലത്തെക്കുറിച്ചും വായുവിനെ കുറിച്ചും ഇനിയും അനവധി വിവരങ്ങൾ കണ്ടെത്താൻ ബാക്കിയാണ്. കൂടുതൽ വിശദമായ ഗവേഷണങ്ങൾക്ക് ശേഷം മാത്രമേ ഇവിടം മനുഷ്യ വാസത്തിന് യോഗ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയുള്ളൂ എന്നു ഗവേഷകര്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button