മുകേഷ് അംബാനി ആനന്ദ് അംബാനിക്ക് സമ്മാനിച്ച കോണ്ടിനെന്റൽ ജി ടി സീ  സ്പീഡിന്റെ നിങ്ങളറിയാത്ത വിശേഷങ്ങൾ ഇതാ…

ബ്രിട്ടീഷ് അത്യാഡംബര വാഹന ബ്രാൻഡ് ആണ് ബെന്‍റ്ലി . ഇതിൻറെ കോണ്ടിനെന്റൽ ജി ടി സി സ്പീഡ് എന്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അംബാനി കുടുംബം. നാലര കോടി വിലയുള്ള ഈ വാഹനം അംബാനി മകന്‍ ആനന്ദ് അംബാനിക്ക് വിവാഹ നിശ്ചയത്തിന് സമ്മാനിച്ചതാണ് എന്നാണ് ലഭിക്കുന്ന വിവരം.

ഈ ബെന്‍റ്ലി കാർ ഓറഞ്ച് ഷെയ്ഡിലുള്ളതാണ്. ഈ വാഹനം ഇന്ത്യയുടെ നിരത്തുകളില്‍ കാണുന്നത് അടുത്തിടെയാണ്. നിരവധി പ്രത്യേകതകള്‍ ഉള്ള ഈ വാഹനം മുംബൈയിലെ ട്രാഫിക്കുകളിലൂടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യാതൊരു അകമ്പടിയും ഇല്ലാതെ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്നിരുന്നു.

കോണ്ടിനെന്റൽ ജി ടി സി സ്പീഡ് സ്പോർട്സ് കേന്ദ്രീകൃതമായ കൺവേർട്ടബിൾ ഗ്രാൻഡ് ടൂറർ ആണ്. ജി ടി സി സ്പീഡ് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കോണ്ടിനെന്റൽ ജി ടി സി ആണ് ഇത്.

നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. 659 പി എസ് കരുത്തും 900 NM ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ആറ് ലിറ്റർ W 12 എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഇതിൻറെ കൺവർട്ടബിൾ പ്രൂഫ് പ്രവർത്തിപ്പിക്കാൻ കഴിയും എന്നതും മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല
പിൻചക്രത്തിലേക്ക് നൽകുന്ന ടോർക്ക് വ്യത്യാസപ്പെടുത്താനും അതുവഴി വാഹനത്തിന്‍റെ കോര്‍ണറിങ് എളുപ്പമാക്കാനും ഈ വാഹനത്തിന് കഴിയും. നിരവധി പ്രത്യേകതകള്‍ നിറഞ്ഞ ഉള്‍  വശമാണ് ഈ വാഹനത്തിന് ഉള്ളത്. 

Exit mobile version