ഇന്ന് ശരീരത്തു റ്റാറ്റൂ ചെയ്യുക എന്നത് ഒരു വലിയ ട്രെൻഡ് ആണ്. വ്യത്യസ്തമായ ഡിസൈനുകൾ ടാറ്റുവിന്റെ ഭാഗമായി ശരീരത്തു പരീക്ഷിക്കാറുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഒക്കെ സാധാരണ ആളുകൾ ടാറ്റു ചെയ്യാൻ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ ഒരു ടാറ്റൂ ശരീരത്ത് പതിപ്പിച്ചാണ് ഒരാൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുന്നത്. വ്യത്യസ്തമായ ടാറ്റുവിന്റെ പേരിൽ ഇയാൾ ഇന്ന് ചർച്ചകളിൽ നിറയുകയാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള ജെറോഡ് ഗ്രൊവ് എന്ന 28 കാരനാണ് ഭാര്യയുടെ ചിത്രം ടാറ്റു ചെയ്ത് താരമായിരിക്കുന്നത്. എന്നാൽ ഈ ടാറ്റൂന് വളരെ വലിയൊരു പ്രത്യേകതയുണ്ട്. ഭാര്യയുടെ മുഖത്തെ വളരെ അസാധാരണമായ ഒരു ഭാവമാണ് ഇയാൾ പച്ച കുത്താന് തെരഞ്ഞെടുത്തിരിക്കുന്നത്.
ഇവർ ഭാര്യ ഭർത്താക്കന്മാർ രണ്ടുപേരും പരസ്പരം പ്രാങ്ക് ചെയ്യാറുണ്ട്. വളരെ വ്യത്യസ്തമായ രീതിയിൽ ഭാര്യയെ ഒന്ന് പ്രങ്ക് ചെയ്യാൻ വേണ്ടിയാണ് ജെറോഡ് ഇത്തരമൊരു ഭാവം തെരഞ്ഞെടുത്തത്. ഈ ഭാവം ഭാര്യ പലപ്പോഴും കാണിക്കാറുള്ളതാണ്. എന്നാൽ ഇത് ഫോട്ടോ എടുത്ത് കാണിച്ചാൽ ഭാര്യക്ക് ദേഷ്യം വരും. അതുകൊണ്ടാണ് ഇത് ശരീരത്ത് പച്ച കുത്താൻ ഇയാൾ തീരുമാനിച്ചത്.
താൻ ഒരു തമാശയ്ക്ക് വേണ്ടിയാണ് ഇത് ടാറ്റൂ ചെയ്തത് എന്നും അങ്ങനെ തന്നെയേ ഭാര്യ അത് എടുക്കുകയുള്ളൂ എന്നും അറിയാമായിരുന്നു. എന്നാൽ ഈ റ്റാറ്റൂ കണ്ടപ്പോൾ അവൾ ആദ്യം കരയുകയും പിന്നീട് പൊട്ടിച്ചിരിക്കുകയും ചെയ്തു. ചിരിയും കരച്ചിലും ഒരുമിച്ചായിരുന്നു. അവളെപ്പോലെ ഒരു പങ്കാളിയെ കിട്ടിയതിൽ അതിയായ അഭിമാനമുണ്ട്. തങ്ങൾ രണ്ടുപേരും നന്നായി മനസ്സിലാക്കുന്നവരാണെന്നും മറ്റുള്ളവർ എന്ത് പറയുന്നു എന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാറില്ല എന്നും ജെറോഡ് പറയുന്നു.