ഇന്നസെന്‍റിന്റെ മരണ കാരണം ക്യാൻസർ അല്ല…പ്രിയ താരത്തിന്റെ മരണ കാരണം വിശദീകരിച്ച് ഡോക്ടർ പി വി ഗംഗാധരൻ…

മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു പ്രിയ താരം ഇന്നസെന്‍റിന്റെ വിയോഗം. വളരെ വർഷങ്ങളായി അദ്ദേഹം ക്യാൻസർ രോഗ ബാധിതനായിരുന്നു. രണ്ടു തവണ ക്യാൻസർ രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന അദ്ദേഹത്തിൻറെ മരണ കാരണത്തെ കുറിച്ച് ഡോക്ടർ പീ വീ ഗംഗാധരന്‍  പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇന്നസെന്റിന്റെ മരണത്തിന്റെ കാരണം ക്യാൻസർ രോഗം മടങ്ങി വന്നത് അല്ലെന്ന് ഡോക്ടർ പി വി ഗംഗാധരൻ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ മരണത്തിലേക്ക് നയിച്ചത് കോവിഡും,  ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും ആണെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ച ആയി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കുഴിയുക ആയിരുന്നു. 

രണ്ടു പ്രാവശ്യം ക്യാൻസർ രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വന്ന വ്യക്തിയാണ് അദ്ദേഹം. അതിജീവനത്തിന്റെ സന്ദേശം ലോകത്തിനു നൽകിയ അസാമാന്യമായ വില്‍ പവര്‍ ഉള്ള വ്യക്തി ആയിരുന്നു അദ്ദേഹം. കൊച്ചിയിലെ ലോക്ഷേര്‍  ആശുപത്രിയിൽ രാത്രി പത്തരയോടെയാണ് അദ്ദേഹം മരണപ്പെടുന്നത്. 75 വയസ്സായിരുന്നു. മലയാള ചലചിത്ര ലോകത്തെ പ്രമുഖരെല്ലാവരും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. 

അർബുദ രോഗത്തെ തുടർന്ന് ഉണ്ടായ അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് അതീവ ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.  ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ തന്നെ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.  കൊച്ചിയില്‍ പൊതു ദര്‍ശനത്തിന് വെച്ചതിന് ശേഷം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിലെ സെയിന്‍റ്  തോമസ് കത്തീഡ്രൽ ദേവാലയത്തിൽ ആയിരിക്കും സംസ്കാരം നടക്കുക.

Exit mobile version