എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ഡിപ്രഷൻ…ആത്മഹത്യക്ക് ശ്രമിച്ചു…ആശുപത്രിയിൽ എത്തിച്ച കുട്ടി പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽ വച്ച് ഡോക്ടർമാരും പോലീസും… 

കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. കുന്നമംഗലം സ്വദേശിനിയാണ് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടി കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി ലഹരി പദാർത്ഥമായ എം ഡി എം  എക്ക് അടിമ ആയിരുന്നു എന്ന് പോലീസ്സിനോട് സമ്മതിച്ചു.

തനിക്ക് ലഹരി നൽകിയിരുന്നത് പുറത്തു നിന്നും ഉള്ളവരും സുഹൃത്തുക്കളുമാണ് എന്നാണ് കുട്ടി പോലീസ്സിന് നൽകിയ മൊഴിയിൽ പറയുന്നത്. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം തുടര്‍ന്നു വരികയാണ് പോലീസ്.

ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയാണ് തനിക്ക് ആദ്യമായി ലഹരി നൽകിയത് എന്ന് കുട്ടി പറയുന്നു. കൂടാതെ കണ്ടാല്‍ അറിയാവുന്ന പുറത്തു നിന്നുള്ള ചിലർ സ്കൂളിൻറെ പ്രധാന കവാടത്തിൽ ലഹരി എത്തിക്കാറുണ്ട് എന്നും കുട്ടി പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് ആക്ട്,  ജുവൈറൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടുത്തി പോലീസ് കേസെടുത്ത് അന്വേഷണം തുടര്‍ന്നു വരിയാണ് . ഈ കുട്ടിയുടെ രക്തത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് എന്നും എ സി പി കെ സുദർശൻ അറിയിച്ചു .

നിലവിൽ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിൽ നിന്നാണ് പോലീസ് കുട്ടിയുടെ മൊഴി എടുത്തത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ വാര്ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. കൂടുതല്‍ വിശദമായ ന്വേഷണം തുടര്‍ന്നു വരികയാണ് പോലീസ്. 

Exit mobile version