എപ്പോഴും കരയാനാണ് ഉദ്ദേശമെങ്കിൽ ഞാന്‍ വീട് മാറി താമസിക്കും… അന്ന് ഇന്നസ്സെന്‍റ് ആലീസിനോട് പറഞ്ഞത്…

ഇന്നസെന്റിന് കാൻസർ രോഗം സ്ഥിരീകരിച്ചതിനു ശേഷം അദ്ദേഹത്തിൻറെ എല്ലാ യാത്രകളിലും ഭാര്യ ആലീസ് ഒപ്പമുണ്ടായിരുന്നു. തന്റെ എല്ലാ അഭിമുഖങ്ങളിലും ആലീസിനെക്കുറിച്ച് ഒരു വാചകമെങ്കിലും അദ്ദേഹം പറയാറുണ്ടായിരുന്നു. തന്നോടൊപ്പം തന്നെ അലീസിനെയും അദ്ദേഹം പ്രശസ്തയാക്കി.  എന്നാൽ ആലീസിനും ക്യാൻസർ ആണ് എന്ന് സ്ഥിരീകരിച്ചതോടെ ഇന്നസെൻറ് മാനസികമായി തകർന്നു പോയി. തനിക്ക് രോഗം വന്നതിനേക്കാൾ ഇന്നസെന്റിനെ തളർത്തിയത് ഭാര്യ ആലീസിന് രോഗം വന്നപ്പോഴാണ്.

തനിക്ക് കാൻസർ വന്നപ്പോൾ സ്വതസിദ്ധമായ ചിരിയിൽ അദ്ദേഹം അത് ഒതുക്കി എങ്കിലും ഭാര്യക്കും ഇതേ അസുഖമാണ് എന്ന് അറിഞ്ഞപ്പോൾ അദ്ദേഹം ആകെ തകർന്നു പോയി. പിന്നീട് ഒരു തമാശയോടെ ഇത് മനപ്പൊരുത്തത്തിന്‍റെ ലക്ഷണമാണ് എന്നായിരുന്നു ഇന്നസെൻറ് പറഞ്ഞത്. അദ്ദേഹത്തിൻറെ ക്യാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിൻറെ ആമുഖത്തിൽ ക്യാൻസർ സ്പെഷലിസ്റ്റ് ആയ ഡോക്ടർ ഗംഗാധരൻ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ഇന്നസെന്റിന് രോഗം സ്ഥിരീകരിച്ച സംഭവം അറിഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായ പ്രതികരണത്തെക്കുറിച്ച് ആലീസും ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ക്യാൻസർ രോഗം സ്ഥിരീകരിച്ചതിനു ശേഷം വീട്ടിൽ വന്ന രംഗം ഒരിക്കലും മറക്കാൻ കഴിയില്ല എന്ന് അവർ പറയുകയുണ്ടായി. വീട്ടിൽ എല്ലാവരും വലിയ കരച്ചിലായിരുന്നു. അദ്ദേഹത്തെ ഫേസ് ചെയ്യാൻ പോലും ബുദ്ധിമുട്ടായിരുന്നു. പുറത്തുള്ള കസേരയിൽ അദ്ദേഹം ഇരുന്നു, ചികിത്സിച്ച് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. എപ്പോഴും കരയാനാണ് ഉദ്ദേശമെങ്കിൽ താൻ വീട് മാറി താമസിക്കും എന്നും പറയുകയുണ്ടായി. അതിനു ശേഷം ആണ് എല്ലാവരും അദ്ദേഹത്തെ സന്തോഷമായി ട്രീറ്റ് ചെയ്തത്. ആറു പ്രാവശ്യം കീമോതെറാപ്പി ചെയ്തു. അടുത്ത വർഷം തന്നെ തനിക്കും അസുഖം വന്നു. പിന്നീട് തങ്ങൾ ഇരുവരും ഒരുമിച്ചാണ് റേഡിയേഷൻ നടത്താൻ പോയതെന്ന് ആലീസ് പറയുകയുണ്ടായി.

Exit mobile version