സഹപ്രവർത്തകരുടെ അപ്രതീക്ഷിതമായ വിയോഗം സൃഷ്ടിച്ച ദുഃഖത്തിലാണ് ലുലു എക്സ്ചേഞ്ചിലെ ജീവനക്കാർ. അവധി ദിനങ്ങളിൽ പലപ്പോഴും ജീവനക്കാർ ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്. അപകടം നടന്ന ഖൈറാനിൽ നേരത്തെയും എല്ലാവരും ഒരുമിച്ച് വിനോദയാത്രയ്ക്ക് പോയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു ദുരന്തം ഉണ്ടാകുമെന്ന് അവർ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
വെള്ളിയാഴ്ച വൈകിട്ട് ഓടെയാണ് 12 പേർ ഉൾപ്പെടുന്ന സംഘം ഖൈറാനിൽ എത്തിയത്. ആ കൂട്ടത്തിലുള്ള ചിലർ റൂമിൽ തന്നെ തുടരുകയും മറ്റു ചിലർ കയാക്കിംഗ് ബോട്ടിൽ തടാകത്തിലേക്ക് പോവുകയും ചെയ്തു. ആദ്യം പോയ സംഘം അധികം വൈകാതെ തന്നെ തിരികെ എത്തി. അതിനു ശേഷം ആണ് സുകേഷും ജോസഫ് മത്തായി ബോട്ടിങ്ങിനായി പുറപ്പെടുന്നത്. ഇവർ അധികം വൈകാതെ റൂമിലേക്ക് തിരികെ എത്തും എന്ന് കരുതി മറ്റുള്ളവർ റൂമിലേക്ക് മടങ്ങും. എന്നാൽ പോയിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും ഇരുവരും തിരികെ എത്തിയില്ല. തുടർന്ന് ബാക്കിയുണ്ടായിരുന്നവർ തിരച്ചിൽ ആരംഭിച്ചു. വാഹനത്തിൽ തടാകത്തിന് മറുകരയിൽ എത്തി തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ തടാകത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ബോട്ടും വസ്ത്രങ്ങളും ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിശദമായി നടത്തിയ പരിശോധനയിൽ ഇരുവരെയും വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ പോലീസ് സംഭവസ്ഥലത്ത് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സുകേഷിനും ജോസഫിനും നീന്തൽ അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും ലുലു എക്സ്ചേഞ്ചിൽ എത്തിയിട്ട് മൂന്നു വർഷത്തോളമാകുന്നു. ജോസഫ് മത്തായി വിവാഹം കഴിക്കുന്നത് ആറുമാസം മുൻപാണ്. ഒരാഴ്ച മുൻപാണ് അദ്ദേഹം നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. ഭാര്യയെ കുവൈത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഉള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം കടന്നുവന്നത്.
കുടുംബവും ഒത്തു താമസിക്കാൻ അബ്ബാസിയയിൽ ഒരു ഫ്ലാറ്റ് അദ്ദേഹം കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഫ്ലാറ്റിലേക്ക് മാറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം സംഭവിക്കുന്നത്.
ഇരുവരുടെയും മരണത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജർ ഡയറക്ടർ അതീവ മുഹമ്മദും മറ്റ് മാനേജ്മെൻറ് പ്രതിസകൾ ജീവനക്കാർ എന്നിവർ അനുസ്വാദനം രേഖപ്പെടുത്തി.