മകൻറെ കയ്യിൽ വിശന്നിരിക്കുന്ന കുട്ടിക്ക് കൂടിയുള്ള ഭക്ഷണം കൊടുത്തു വിടാറുണ്ട്… സമൂഹ മാധ്യമത്തിൽ വൈറലായി ഒരു അമ്മയുടെ കുറിപ്പ്…

സഹജീവിയോടുള്ള സ്നേഹത്തിന്റെയും കരുണയുടെയും മഹത്വം എത്രത്തോളം ഉണ്ട് എന്ന് കാണിക്കുന്ന ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. ഒരു അമ്മ തന്റെ മകൻറെ വിശന്നിരിക്കുന്ന സുഹൃത്തിന് വേണ്ടി ഭക്ഷണം കൊടുത്തു വിടുന്നതിനെ കുറിച്ചുള്ള കുറിപ്പാണ് ഒരേസമയം വേദനയും നിരവധി പേരുടെ മനസ്സും കവർന്നത്. കുട്ടിയുടെ അമ്മയായ സ്ത്രീ തന്നെയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്ക് വച്ചത്. ഇവരുടെ പേര് അന്റോണിയോ എന്നാണ്. ഇവർ തന്റെ ട്വിറ്റർ പ്രൊഫൈലിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്.

ഈ പോസ്റ്റിന്‍റെ ഒപ്പം തന്നെ ഉച്ച ഭക്ഷണത്തിന്റെ ഒരു ചിത്രവും അവർ പങ്കു വച്ചിട്ടുണ്ട്. എല്ലാ ദിവസവും മകന് ഉച്ചഭക്ഷണം കൊടുത്തു വിടാറുള്ളതിന്റെ ഒപ്പം ഈ കുട്ടിക്ക് കൂടിയുള്ള ഭക്ഷണം കൊടുത്തു വിടാറുണ്ട്  എന്ന്  ഇവർ പറയുകയുണ്ടായി. 

തൻറെ മകൻറെ ഒപ്പം പഠിക്കുന്ന കുട്ടി പതിവായി ഭക്ഷണം കഴിക്കാതിരിക്കുന്നത് മകൻറെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെ മകന് കഴിക്കാനായി കൊണ്ടു പോകുന്ന ഉച്ചഭക്ഷണത്തിൽ ഒരു പങ്ക് മകൻ ആ കുട്ടിക്ക് കൂടി നൽകുമായിരുന്നു. പിന്നീട് ഈ വിവരം വീട്ടിൽ വന്നു പറയുകയും ആ കുട്ടിക്കു കൂടി ഭക്ഷണം താൻ കൊടുത്തു വിടാറുണ്ട് എന്നും ഈ അമ്മ പറയുന്നു. ഉച്ച ഭക്ഷണം കഴിച്ചെങ്കിൽ മാത്രമേ കുട്ടികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയുകയുള്ളൂ എന്നും അവര്‍ ഈ പോസ്റ്റിൽ  പറയുന്നു.

ഇതിനോടകം തന്നെ ഈ പോസ്റ്റ് സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് ആന്‍റോണിയയെ അഭിനന്ദിച്ചു കമൻറ് രേഖപ്പെടുത്തിയത്.

Exit mobile version