തനിക്കു വേണ്ടി കരുതി വച്ചിരുന്ന പണം എടുത്ത് സഹോദരൻറെ വിവാഹം നടത്തി…മാതാപിതാക്കൾക്കെതിരെ പരാതിയുമായി യുവതി…

തികച്ചും വ്യത്യസ്തമായ ആശയങ്ങളും വാർത്തകൾ കൊണ്ടും ഏറെ സമ്പന്നമാണ് സോഷ്യൽ മീഡിയ. ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഒരേ സമയം കൗതുകവും ഇൻഫോമേറ്റീവും ആണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഒരു യുവതി പങ്ക് വച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.


സ്വന്തം പഠനത്തിനു വേണ്ടി കരുതി വച്ചിരുന്ന പണം ഉപയോഗിച്ച് സഹോദരന്റെ വിവാഹം നടത്തി എന്ന പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു യുവതി. തന്‍റെ വീട്ടുകാരുടെ ഈ പ്രവർത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ ഇപ്പോള്‍. സമൂഹ മാധ്യമത്തിൽ പങ്ക് വച്ച കുറുപ്പിലൂടെയാണ് ഇവർ തനിക്ക് നേരിടേണ്ടി വന്ന ഈ അവസ്ഥ വിവരിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമത്തില്‍ വൈറലായി മാറുകയും ചെയ്തു.

യുവതിയുടെ കുടുംബത്തിലുള്ള ഒരു മുതിർന്ന സ്ത്രീ ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിര താമസമാക്കിയിരുന്നു. ഇവർ മരണപ്പെട്ടപ്പോൾ തന്‍റെ സ്വത്തുമായി ബന്ധപ്പെട്ട വില്‍പ്പത്രം എഴുതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് അനുസരിച്ച് വലിയ തുക കുടുംബത്തിലെ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിരുന്നു. ഈ വ്യവസ്ഥയിന്മേലാണ് ബാങ്കിൽ പണം നിക്ഷേപിച്ചത്. തനിക്കു വേണ്ടി കരുതി വച്ചിരുന്ന തുക ഉപയോഗിച്ച് രക്ഷിതാക്കൾ സഹോദരൻറെ വിവാഹം നടത്തുകയാണ് ചെയ്തത് എന്നാണ് യുവതി പറയുന്നത്.

ഏതായാലും യുവതി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. നിരവധി പേർ ഇവരെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു.

Exit mobile version