ഇന്ന് പ്രണയമില്ലാത്തവർ പൊതുവേ കുറവായിരിക്കും. നേരിട്ടോ സമൂഹ മാധ്യമത്തിലൂടെയോ ഒരാളോട് പ്രണയം തോന്നിയാൽ അത് വെളിപ്പെടുത്തുക തന്നെ ചെയ്യും. അതിനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് നമ്മൾ പൊതുവേ പറയാറുണ്ട്. ഒരാളെ നേരിൽ കണ്ട് ഇഷ്ടപെട്ടാൽ അയാളുടെ പേര് എന്താണെന്ന് അറിയാൻ ശ്രമിക്കുക സ്വാഭാവികമാണ്. പിന്നീടാണ് അവരോട് സൗഹൃദം സ്ഥാപിക്കുന്നതും അടുക്കാൻ ശ്രമിക്കുന്നതും. എന്നാൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്ന ഒരു പ്രണയത്തെ കുറിച്ചുള്ള കഥ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.
ഒരു യുവതി ഒരു യുവാവുമായി അടുപ്പമായി. യാത്രാ മദ്ധ്യേ കണ്ടാണ് അവർ ഇരുവരും പരിചയപ്പെടുന്നത്. എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യും. ധാരാളം സംസാരിക്കുമെങ്കിൽക്കൂടി കാമുകനെ കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യം യുവതിക്ക് അറിയില്ലായിരുന്നു എന്നതാണ് വലിയ തമാശ. അത് മറ്റൊന്നുമല്ല കാമുകന്റെ പേരായിരുന്നു അവര്‍ക്കറിയാതിരുന്നത്. നാലു മാസത്തോളം പ്രണയിച്ച് നടന്നിട്ടും യുവതി അയാളുടെ പേര് എന്താണെന്ന് ചോദിച്ചില്ല. കാമുകൻറെ പേര് എന്താണെന്ന് കണ്ടെത്താൻ ആവുന്ന പണി 56ഉം നോക്കിയിട്ടും അതിന് കഴിഞ്ഞില്ല. ഒടുവില്‍ കമിതാവിൻറെ കാർ രേഖകൾ കണ്ടെത്തിയാണ് അവര്‍ പേര് മനസ്സിലാക്കുന്നത് .
നാലു മാസം ഡേറ്റിംഗ് നടത്തിയതിനു ശേഷം ആണ് കാമുകൻറെ പേര് അവർ മനസ്സിലാക്കുന്നത്. പേരിൻറെ കാര്യത്തിൽ ഉറപ്പില്ലാത്തതു കൊണ്ട് ഹണി എന്ന് മാത്രമാണ് വിളിച്ചിരുന്നത്. കാമുകന്റെ ഇൻഷുറൻസ് കാർഡ് യാദൃശ്ചികമായി കാണാനിടയാവുകയും അങ്ങനെ പേര് മനസ്സിലാക്കുകയും ആയിരുന്നു. അധികം വൈകാതെ ഇരുവരും വിവാഹനിശ്ചയത്തിലേക്ക് കടന്നു. പിന്നീട് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നുവെങ്കിലും ആ വിവാഹം ഒരു പരാജയമായിരുന്നു. ഒരു വർഷത്തിനകം തന്നെ ബന്ധം അവസാനിപ്പിച്ച് രണ്ടാളും രണ്ടു വഴിക്ക് പിരിഞ്ഞു.