കോറൽ സാഞ്ചസ് എന്ന പെൺകുട്ടിയുടെ മുഖത്ത് ആദ്യമായി താടി രോമങ്ങൾ കണ്ടു തുടങ്ങുന്നത് 9 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ്. തുടര്‍ന്നു കുട്ടി ആയിരിക്കുമ്പോൾ മുതൽ വീടിന് പുറത്തിറങ്ങുമ്പോൾ താടി രോമം ഷേവ് ചെയ്ത് കളയുമായിരുന്നു. സാഞ്ചസിന് ഹിർസുറ്റിസം എന്ന രോഗാവസ്ഥ ആയിരുന്നു. മറ്റൊരു ചികിത്സയും ഇതിന് നിലവിലില്ല. മുഖത്തെ രോമത്തിന്റെ പേരിൽ ചെറുപ്പം മുതൽ തന്നെ പലവിധ മാനസിക ബുദ്ധിമുട്ടുകളും ഇവർ അനുഭവിച്ചിരുന്നു. സാഞ്ചസിന് ഇപ്പോൾ 29 വയസ്സാണ് പ്രായം.
കുട്ടി ആയിരുന്നപ്പോൾ തൻറെ മുഖത്തെ രോമം കണ്ട് മറ്റു കുട്ടികൾ കളിയാക്കുമോ എന്ന ഭയം സാഞ്ചസിനെ വല്ലാതെ അലട്ടിയിരുന്നു . അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. തന്റെ ഈ അവസ്ഥയെക്കുറിച്ച് മറ്റുള്ളവർ അറിഞ്ഞാൽ അവർ എങ്ങനെ പെരുമാറും എന്ന് സാഞ്ചസിന് അറിയില്ലായിരുന്നു. തന്റെ മുന്‍ കാമുകനോട് പോലും സാഞ്ചസ് ഇക്കാര്യം മറച്ചു വച്ചു. നാലു വർഷം പ്രണയിച്ച കാമുകന് പോലും സാഞ്ചസിന് ഇത്തരം ഒരു അവസ്ഥയുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു.
26ആം വയസ്സിൽ തന്റെ വീട് പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് സാഞ്ചസ് എത്തി. പിന്നീട് സാഞ്ചസിന്റെ താമസം കാറിനുള്ളിൽ ആയി. അതോടെ സ്ഥിരമായി ഷേവ് ചെയ്യുക എന്നത് ബുദ്ധിമുട്ടായി. അങ്ങനെയാണ് എന്തിന് എല്ലാ ദിവസവും ഷേവ് ചെയ്യണമെന്നും താടി വളർത്തിയാൽ പോരെ എന്നുമുള്ള ചിന്ത അവൾക്കുണ്ടാകുന്നത്. ഇതോടെ ദിവസവും ഉള്ള ഷേവിംഗ് അവൾ അവസാനിപ്പിച്ചു.
ഇല്യാസ് ക്ലാർക്ക് എന്ന 25കാരനുമായി കഴിഞ്ഞ നാല് വർഷമായി സാഞ്ചസ് പ്രണയത്തിലാണ്. സാഞ്ചസിന് താടി ഉള്ളതൊന്നും അദ്ദേഹത്തിന് ഒരു വിഷയമേയല്ല. താടിയാണ് സാഞ്ചസിന്റെ സൗന്ദര്യം എന്നാണ് കാമുകൻ പറയുന്നത്. ഇരുവരും ഇന്ന് വളരെ ഹാപ്പിയാണ്.