മരണ സാധ്യതയുള്ള ശസ്ത്രക്രിയയാണ്…നിങ്ങളുടെ പ്രാർത്ഥന കൊണ്ട് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ…വീണ്ടും ഫേസ്ബുക്ക് ലൈവിൽ ബാല…

ഒരു നീണ്ട ഇടവേളക്ക് ശേഷം ബാല വീണ്ടും ആരാധകരുടെ മുന്നിൽ എത്തി. കരള്‍ രോഗ ബാധിതനായ ബാല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തൻറെ വിവാഹ വാർഷികത്തിനോട് അനുബന്ധിച്ചാണ് ബാല ഫെയിസ് ബുക്ക് ലൈവില്‍ എത്തിയത്. ബാലയുടെ ഒപ്പം ഭാര്യ എലിസബത്തും അടുത്ത രണ്ട് ബന്ധുക്കളും ഉണ്ടായിരുന്നു.  

താൻ ഫാന്‍ പേജിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞു എന്നും ഭാര്യ എലിസബത്തിന്റെ നിർബന്ധപ്രകാരമാണ് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോഴും ആശുപത്രിയിൽ അഡ്മിറ്റ് ആണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. മൂന്നു ദിവസം കഴിഞ്ഞതിനു ശേഷം ഒരു മേജർ ഓപ്പറേഷൻ ഉണ്ട്. മരണ സാധ്യതയുള്ള ശസ്ത്രക്രിയ ആണ്. എന്നാൽ അതിന്റെ ഒപ്പം തന്നെ ജീവിത സാധ്യതയും കൂടുതൽ ആയതുകൊണ്ടാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് മുന്നോട്ടു പോകും എന്നാണ് പ്രതീക്ഷിക്കുന്നത്, താൻ നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല എന്നും ബാല പറഞ്ഞു.

തുടർന്ന് സംസാരിക്കുന്നത് ബാലയുടെ ഭാര്യ എലിസബത്താണ്. കഴിഞ്ഞ പ്രാവശ്യം വിവാഹ വാർഷിക ദിനത്തിന് താനും ബാലയും ഒരുമിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കു വെച്ചിരുന്നു . എന്നാൽ ഇപ്രാവശ്യം ഡാൻസ് ഇല്ല. മൂന്നാം വിവാഹ വാർഷിക ദിനത്തിൽ തീർച്ചയായും ഡാൻസുമായി എത്തുമെന്നും ഏലസബത്ത് കൂട്ടിച്ചേർത്തു.

ജനനവും മരണവും തീരുമാനിക്കുന്നത് ദൈവമാണ്, എലിസബത്തിന്റെ  നിർബന്ധ പ്രകാരമാണ് ഈ വിശേഷ ദിവസം ആഘോഷിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം കേക്ക് മുറിക്കുന്നത്. 

Exit mobile version