മലാശയത്തിൽ കുക്കുമ്പർ…താന്‍ കഴിച്ച കുക്കുംബറിന്റെ കുരു പൊട്ടി മുളച്ച് വളർന്നതാകാമെന്ന് നാല്പതുകാരൻ….വിചിത്ര വാദം കേട്ട് തലയില്‍ കൈ വച്ച് ഡോക്ടര്‍മാര്‍…  

മലാശയത്തിൽ കുക്കുമ്പർ കുടുങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ 40 കാരൻ  നൽകിയ വിശദീകരണം കേട്ട് വാ പൊളിച്ചു ഡോക്ടർമാർ.

കഴിഞ്ഞ ദിവസം കൊളംബിയയിലെ ബരാനോവയിലാണ് അടിവേറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു  നാല്പതുകാരൻ ആശുപത്രിയിൽ
എത്തിയത്. വേദന സഹിക്കാവുന്നതിലും അപ്പുറം ആണെന്നും നടക്കാൻ പോലും കഴിയില്ല എന്നും ഇയാൾ ഡോക്ടറോട് പറഞ്ഞു. തുടർന്ന് എക്സറേ എടുത്ത് പരിശോധിച്ചപ്പോഴാണ് മലാശയത്തിൽ ഒരു വലിയ വസ്തു കുടുങ്ങിക്കിടക്കുന്നത് കാണാന്‍ കഴിഞ്ഞത്.

തുടർന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്ന് നടത്തിയ ശസ്ത്രക്രീയായിലൂടെ ശരീരത്തിനുള്ളിൽ കുടുങ്ങിയ വാസ്തു പുറത്തെടുത്തപ്പോഴാണ് അത് കുക്കുമ്പർ ആണ് എന്ന് മനസ്സിലാകുന്നത്.

എങ്ങനെയാണ് മലാശയത്തിനുള്ളിൽ കുക്കുംബർ കുടുങ്ങിയത് എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന് ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് താൻ കഴിച്ച കുക്കുംബറിന്റെ വിത്ത് വയറ്റിൽ കിടന്ന് വളർന്നതാകാം എന്നാണ് നല്കിയ മറുപടി. ഇയാളുടെ മറുപടി കേട്ട് ഡോക്ടര്‍മാര്‍ ഒരു നിമിഷം തലയില്‍ കൈ വച്ചു പോയി. 

താൻ പച്ച കുക്കുമ്പർ ധാരാളമായി കഴിക്കാറുണ്ട് എന്ന് ഇയാൾ പറയുന്നു. ഇത്തരത്തിൽ കഴിച്ചപ്പോൾ എപ്പോഴോ തന്റെ വയറ്റില്‍ എത്തിയ കുക്കുംബറിന്റെ വിത്ത് വയറിനുള്ളിൽ കിടന്ന് വളർന്ന് കുക്കുംബർ ആയി മലാശയത്തിൽ എത്തിയതാകാം എന്നാണ് ഇയാള്‍ പറയുന്നത് . എന്നാൽ ഇയാളുടെ ഈ മറുപടി  അംഗീകരിക്കാൻ ഡോക്ടർമാർ തയ്യാറായില്ല . പലപ്പോഴും പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാളുടെ മനസ്സിക നിലയില്‍ തകരാര്‍ ഉള്ളതായി ഡോക്ടര്‍മാര്‍ സംശയിക്കുന്നുണ്ട്. 

Exit mobile version