ആകെ 27 പേർ മാത്രം… വിസ്തൃതി 550 ചതുരശ്ര മീറ്റര്‍… സ്വന്തമായി കറൻസിയും  പതാകയും സൈന്യവും ഉള്ള രാജ്യത്തെക്കുറിച്ച്…

പല രാജ്യങ്ങളെയും സംബന്ധിച്ച് ജനസംഖ്യ വർദ്ധനവ് ഒരു വലിയ പ്രശ്നമാണ്. വർദ്ധിച്ചു വരുന്ന ജന സാന്ദ്രത മൂലം മിക്ക രാജ്യങ്ങളിലും സ്ഥലപരിമിതി എന്ന പ്രശ്നം നേരിടുന്നുണ്ട്. അത്തരത്തില്‍ ഉള്ള രാജ്യങ്ങൾ ജനസംഖ്യ നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമ്പോൾ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്ന രാജ്യങ്ങളും ലോകത്തുണ്ട്. ഈ രാജ്യങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി ജനസംഖ്യയിലുള്ള കുറവാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് 27 പേർ മാത്രം ജീവിക്കുന്ന ഒരു കൊച്ചു രാജ്യത്തിൻറെ കഥ.

ഇംഗ്ലണ്ടിൽ നിന്നും 10 കിലോമീറ്റർ അകലെ ഉൾക്കടലിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ആകെ 27 പേർ മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. സിലാൻഡ് എന്നാണ് ഈ രാജ്യത്തിൻറെ പേര്. ഔദ്യോഗികമായി ഈ രാജ്യം അറിയപ്പെടുന്നത് പ്രിൻസിപ്പാലിറ്റി ഓഫ് സി ലാൻഡ് എന്നാണ്. ഇന്ന് ലോകത്തിലെ 200 രാജ്യങ്ങളിൽ ഒന്നായി സി ലാൻഡ് കണക്കാക്കപ്പെടുന്നു. സിലാന്റിന്റെ ആകെ വിസ്തൃതി 550 ചതുരശ്ര മീറ്ററാണ്. സ്വന്തമായി പതാകയും സൈന്യവും ഈ രാജ്യത്തിനുണ്ട്.

ഇവിടുത്തെ ഭരണപരമായ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് രാജാവും രാജ്ഞിയും നേരിട്ടാണ്. ബെറ്റ്സ് കുടുംബമാണ് ഈ രാജ്യം ഭരിക്കുന്നത്. പാരമ്പര്യമായി കൈമാറ്റം ചെയ്തുവന്ന രാജ പദവിയാണ് ഇത്. ഇപ്പോൾ ഇവിടം ഭരിക്കുന്നത് പ്രിൻസ് മൈക്കിൾ ഓഫ് സീ ലാൻഡ് എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ ബ്രിട്ടീഷ് വ്യവസായിയും എഴുത്തുകാരനുമായ മൈക്കിൾ റോയ് ബേറ്റ്സ് ആണ്. 1967ലാണ് ഈ രാജ്യം സ്ഥാപിക്കുന്നത്. ഇപ്പോഴത്തെ ഭരണാധികാരിയുടെ പിതാവായ പാഡി  റോയ് ബേറ്റ്സ് ആണ് രാജ്യം സ്ഥാപിച്ചത്. ഈ രാജ്യത്തിന് ദേശീയ അംഗീകാരവും ലഭിച്ചിട്ടുണ്ട്. 

Exit mobile version