മാതാവിൻറെ മൃതദേഹം മമ്മിഫൈ  ചെയ്തു 13 വർഷത്തോളം വീട്ടിൽ സൂക്ഷിച്ച മകൻ…  മകന്‍ നല്കിയ വിശദീകരണം ഇങ്ങനെ…

തന്റെ അമ്മയുടെ മൃതദേഹം കഴിഞ്ഞ 13 വർഷത്തിലധികമായി സ്വന്തം വീട്ടിൽ മമ്മിഫൈ  ചെയ്തു സൂക്ഷിച്ചിരിക്കുകയായിരുന്നു ഒരു മകൻ. പോളണ്ട് സ്വദേശിയായ മരിയൻ എല് എന്നയാളാണ് തൻറെ മാതാവിൻറെ മരണ ശേഷം മൃതദേഹം മമ്മിഫൈ  ചെയ്ത നിലയില്‍ വീട്ടിൽ സൂക്ഷിച്ചിരുന്നത്.

പോളണ്ടിലെ തന്നെ ഒരു ചെറുപട്ടണം ആയ രൻഡ്‌ലിനിൽ ഉള്ള മരിയന്റെ സഹോദരിയുടെ ഭർത്താവ് ഏതാനം ദിവസ്സങ്ങള്‍ക്ക് മുന്‍പ് മരിയന്‍റെ വീട് സന്ദർശിച്ചപ്പോഴാണ് ഈ സംഭവം പുറത്തറിയുന്നത്. 2009 മുതൽ ഉള്ള പത്രങ്ങളുടെ ഇടയിലാണ് മരിയൻ തൻറെ അമ്മയായ ജാദിഗ്വ യുടെ മൃതദേഹം മമ്മിഫൈ  ചെയ്തു സൂക്ഷിച്ചു പോരുന്നത്.

മരിയന്റെ സഹോദരിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾത്തന്നെ  എന്തോ പന്തികേട് തോന്നിയിരുന്നു. മരിയാന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി. ഉടൻ തന്നെ ഇദ്ദേഹം പോലീസിനെ വിളിച്ചു വരുത്തി. പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് മരിയന്റെ അമ്മയുടെ മൃതദേഹം പഴയ പത്രക്കെട്ടുകളുടെ ഇടയിൽ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഡി എൻ എ പരിശോധിച്ച പോലീസ് ഇത് അമ്മ ജദിഗ്വയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.

ഇവർ മരണപ്പെടുന്നത് 2010 ലാണ്. ഉടൻ തന്നെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. വീട്ടിൽ നിന്ന് അധികം ദൂരമില്ലാത്ത സെമിത്തേരിയിൽ മറവ് ചെയ്ത മൃതദേഹം അന്നേ ദിവസം രാത്രി തന്നെ മകൻ മരിയൻ പുറത്തെടുത്ത് വീട്ടിലേക്ക് കൊണ്ടു വരിക ആയിരുന്നു. ചില രാസവസ്തുക്കൾ ഉപയോഗിച്ചാണ് ഇയാൾ മൃതദേഹം മമ്മിഫൈ ചെയ്തത് എന്ന് പോലീസ് പറയുന്നു. അമ്മ എന്നും തന്‍റെയൊപ്പം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്തത് എന്നാണ് മകന്‍ നല്‍കുന്ന വിശദീകരണം. 

Exit mobile version