വിമാനം തകർന്നുവീണ്  മലമടക്കുകളില്‍ കുടുങ്ങിക്കിടന്നത് രണ്ടു മാസത്തോളം; പകുതിയിലധികം പേരും മരിച്ചു; ഭക്ഷണവും വെള്ളവുമില്ല. പക്ഷേ  ആ കൊടും തണുപ്പിനെ 16 പേര്‍ അതിജീവിച്ചു;  ലോകം ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന അതിജീവനം

1972ൽ നടന്ന ആന്‍റീസ് വിമാനാപകടം അതിജീവനത്തിന്റെ പുതിയ മാർഗ്ഗരേഖകൾ സൃഷ്ടിച്ച് ഇന്നും അത്ഭുതമായി തന്നെ നിലനിൽക്കുന്നു.  ഈ വിമാനാപകടത്തെ അതിജീവിച്ചവർ എല്ലാവരും കഴിഞ്ഞദിവസം ഒത്തുകൂടി തങ്ങളുടെ പഴയകാല ഓർമ്മകൾ ഒരിക്കൽ കൂടി പങ്കുവച്ചു. അന്ന് ജീവൻ നിലനിർത്താൻ വേണ്ടി ഒപ്പമുണ്ടായിരുന്നവരിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നവരുടെ മാംസം ഭക്ഷിക്കേണ്ടി വന്നതും അവരുടെ നടുക്കുന്ന ഓർമ്മകളിൽ ഒന്നാണ്.

ed66a66d9666935251329b3a4a7b693582715b2bca10239112f298ff8c2bcd59
വിമാനം തകർന്നുവീണ്  മലമടക്കുകളില്‍ കുടുങ്ങിക്കിടന്നത് രണ്ടു മാസത്തോളം; പകുതിയിലധികം പേരും മരിച്ചു; ഭക്ഷണവും വെള്ളവുമില്ല. പക്ഷേ  ആ കൊടും തണുപ്പിനെ 16 പേര്‍ അതിജീവിച്ചു;  ലോകം ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന അതിജീവനം 1

റഗ്ബി പ്ലെയേഴ്സും അവരുടെ ഒപ്പം യാത്ര ചെയ്തവരും സഞ്ചരിച്ചിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആന്റിസിലെ അത്ഭുതമെന്ന പേരിൽ അറിയപ്പെടുന്ന ഈ രക്ഷപ്പെടലിന്റെ അമ്പതാം വാർഷികത്തിലാണ് അന്ന് അതിജീവച്ച 16 പേർ ഒത്തു ചേർന്നത്.

plane crash 1
വിമാനം തകർന്നുവീണ്  മലമടക്കുകളില്‍ കുടുങ്ങിക്കിടന്നത് രണ്ടു മാസത്തോളം; പകുതിയിലധികം പേരും മരിച്ചു; ഭക്ഷണവും വെള്ളവുമില്ല. പക്ഷേ  ആ കൊടും തണുപ്പിനെ 16 പേര്‍ അതിജീവിച്ചു;  ലോകം ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന അതിജീവനം 2

1972 ഒക്ടോബർ 13ന് പുറപ്പെട്ട വിമാനത്തിൽ 45 പേരായിരുന്നു ഉണ്ടായിരുന്നത്. കനത്ത മഞ്ഞു  വീഴ്ചയിൽപ്പെട്ട് വിമാനത്തിന് വഴിതെറ്റുകയും ഒടുവിൽ മലനിരകൾക്കിടയിൽവിമാനം അപകടത്തിൽ പെടുകയും ചെയ്തു. 12 പേർ സംഭവസ്ഥലത്ത് വച്ചും 17 പേർ പിന്നീടും മരണത്തിന് കീഴടങ്ങി. അതിജീവിച്ചവര്‍ ആ മലമടക്കില്‍ ഒറ്റപ്പെട്ടു.  ദിവാസ്സങ്ങള്‍ പിന്നിട്ടു. കൈവശം ഉണ്ടായിരുന്ന ഭക്ഷണം ഏറെക്കുറെ തീര്ന്നു. ചുറ്റും കനത്ത മഞ്ഞും തണുപ്പും.  ആ പരിസരപ്രദേശത്തെങ്ങും ജീവന്റെ തുടിപ്പ് പോലും ഇല്ലാതിരുന്നതിനാൽ രക്ഷപ്പെട്ടവർ തങ്ങളുടെ ജീവൻ നിലനിർത്തിയത് മരിച്ചവരുടെ ശരീരം ഭക്ഷണമാക്കിയാണ്. ആ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥിയാണ്  മനുഷ്യശരീരം ആഹാരമാക്കി ജീവൻ നിലനിർത്താം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.

plane crash 2
വിമാനം തകർന്നുവീണ്  മലമടക്കുകളില്‍ കുടുങ്ങിക്കിടന്നത് രണ്ടു മാസത്തോളം; പകുതിയിലധികം പേരും മരിച്ചു; ഭക്ഷണവും വെള്ളവുമില്ല. പക്ഷേ  ആ കൊടും തണുപ്പിനെ 16 പേര്‍ അതിജീവിച്ചു;  ലോകം ഇന്നും അത്ഭുതത്തോടെ നോക്കി കാണുന്ന അതിജീവനം 3

 മനുഷ്യ മാംസം ഭക്ഷിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു എങ്കിലും ആ 16 പേർക്കും മറ്റു വഴി ഇല്ലായിരുന്നു. ഒടുവിൽ ആ സാഹചര്യത്തോട് അവർക്ക് പൊരുത്തപ്പെടേണ്ടി വന്നു. അങ്ങനെ ചെയ്തതുകൊണ്ടാണ് അവർ ആ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ചത്. രണ്ടുമാസത്തോളം ആണ് അവർ ആ മലനിരകളിൽ കുടുങ്ങിക്കിടക്കുന്നത്. തണുത്തുറഞ്ഞ മലനിരകളിൽ നിന്നും ആരും തങ്ങളെ രക്ഷപ്പെടുത്താൻ എത്തില്ല എന്ന് തിരിച്ചറിഞ്ഞതോടെ കഴിക്കാൻ കയ്യിൽ കരുതിയ മനുഷ്യ മാംസവുമായി അവർ മലയിറങ്ങാൻ തുടങ്ങി. 10 ദിവസം നീണ്ടുനിന്ന യാത്രക്കൊടുവിലാണ് ഒരു ഹെലികോപ്റ്റർ അവരുടെ സഹായത്തിന് എത്തിയത്. ഇന്നും ലോകം അത്ഭുതത്തോടെ കാണുന്ന അതിജീവനമാണ് ഇവരുടേത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button