വിവാഹ ദിവസം കാമുകൻ കടന്നു കളഞ്ഞു; വരനെ ഇമ്രാൻ ഖാൻ തട്ടിയെടുത്തു; ആരോപണവുമായി കാമുകി

വിവാഹദിവസം വരൻ ഒളിച്ചോടി. ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവാണ് വിവാഹദിനം എത്തിയപ്പോൾ കടന്നു കളഞ്ഞത്. ഇതില്‍ ഏറ്റവും രസകരമായ കാര്യം ഇദ്ദേഹം ഏതെങ്കിലും ഒരു പെൺകുട്ടിയുമായല്ല മുങ്ങിയത് എന്നതാണ്. സംഭവം നടന്നത് നമ്മുടെ അയൽ രാജ്യമായ പാക്കിസ്ഥാനിലാണ്. തന്റെ കാമുകനെ എത്രയും വേഗം കണ്ടെത്തി തരണമെന്ന് മുൻ പ്രധാനമന്ത്രി ആയാൽ ഇമ്രാന്‍ ഖാനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് കാമുകി.

wedding isseu imrah khan 1
വിവാഹ ദിവസം കാമുകൻ കടന്നു കളഞ്ഞു; വരനെ ഇമ്രാൻ ഖാൻ തട്ടിയെടുത്തു; ആരോപണവുമായി കാമുകി 1

 വിവാഹത്തിനുവേണ്ടി അണിഞ്ഞൊരുങ്ങി കാമുകി കാത്തിരുന്നു. എന്നാൽ നിരാശ ആയിരുന്നു ഫലം. തുടർന്ന് കാമുകി വരനെ അന്വേഷിച്ചപ്പോഴാണ് എന്താണ് യഥാർത്ഥ കാരണം എന്ന് മനസ്സിലാകുന്നത്. ഇയാൾ ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയപാർട്ടി നടത്തുന്ന ഒരു റാലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പോയത്. വിവാഹത്തേക്കാൾ പ്രാധാന്യം നൽകിയത് ഇയാൾ ആ റാലിക്കായിരുന്നു. പരാതിയുമായി സോഷ്യൽ മീഡിയയിൽ എത്തിയത് സിദ്ര നദീം എന്ന യുവതിയാണ്. ഇവരുടെ കാമുകനായ ഇജാസാണ് വിവാഹ ദിവസം തന്നെ റാലിക്ക് പങ്കെടുക്കാൻ പോയത്.

wedding imran khan 1
വിവാഹ ദിവസം കാമുകൻ കടന്നു കളഞ്ഞു; വരനെ ഇമ്രാൻ ഖാൻ തട്ടിയെടുത്തു; ആരോപണവുമായി കാമുകി 2

 മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാൻ നയിക്കുന്ന റാലിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഈ യുവാവ് വിവാഹ ദിവസം പോയത്. ഇമ്രാന്‍ ഖാന്‍ നേതൃത്വം നൽകുന്ന ആസാദി മാർച്ചിലേക്ക് പങ്കെടുക്കാനാണ് ഇയാൾ പോയത്. പെൺകുട്ടി പറയുന്നത് ഇമ്രാൻഖാൻ നടത്തുന്നത് ആസാദി മാർച്ച് അല്ലെന്നും കല്യാണ പയ്യനെ തട്ടിക്കൊണ്ടു പോകുന്ന മാർച്ച് ആണ് എന്നുമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇജാസിനെ ഉപേക്ഷിക്കാൻ സിദ്ര തയ്യാറല്ല.

വിവാഹ വസ്ത്രം അണിഞ്ഞ് പരാതിയുമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ഇവരുടെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറി. വിവാഹ ദിവസം കാമുകൻ കടന്നു കളഞ്ഞതോടെ തനിക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായതെന്ന് യുവതി പറയുന്നു. വിവാഹ വേദിക്കുംയും കാറ്ററിങ്ങും മറ്റ് ഇതര സർവീസുകളും നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. അതിനെല്ലാം പടം നൽകണം. എത്രയും വേഗം ഇമ്രാൻ ഖാൻ തന്റെ കാമുകനെ മടക്കി അയക്കാൻ മുൻകൈ എടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സംഭവം വാർത്തയായതോടെ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയില്ലെന്ന് ഇമ്രാൻഖാനെ പിന്തുണയ്ക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് പറഞ്ഞു. ഏതായാലും സ്വന്തം വിവാഹം പോലും ഒഴിവാക്കി റാലിയിൽ പങ്കെടുക്കാൻ പോയ ആ യുവാവ് ഒരു തികഞ്ഞ രാജ്യസ്നേഹിയാണെന്നും നേതാവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button