ആവേശം അതിരു കവിഞ്ഞു; അർജന്റീന ആരാധിക ക്യാമറയ്ക്ക് മുന്നിൽ വിവസ്ത്രയായി; ഇവരെ കാത്തിരിക്കുന്നത് എന്താണെന്നറിയുമോ
അർജന്റീനയുടെ വിജയം ലോകമെമ്പാടും ആഘോഷിക്കുകയാണ്. എന്നാൽ ടെലിവിഷനിൽ കളി കണ്ടു കൊണ്ടിരുന്ന പ്രേക്ഷകരുടെ മുന്നിൽ സ്വയം വിവസ്ത്രയായാണ് ഒരു യുവതി തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്. ഇവരെ ഖത്തർ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിൽ എടുത്തു.
ക്യാമറയുടെ മുന്നിൽ ലോകം നോക്കിനിൽക്കെ തുണി പറിച്ചെറിഞ്ഞ അർജന്റീന ആരാധകയെ ഖത്തർ പോലീസ് പിടികൂടുകയായിരുന്നു. ഇത് രാജ്യത്തിന്റെ സംസ്കാരത്തിന് നേരെ ഉയർത്തിയ വെല്ലുവിളിയാണെന്ന് കണ്ടാണ് ഇവരെ പിടികൂടിയത്. ഒരുപക്ഷേ ഇനി ജീവിതകാലം മുഴുവൻ ഇവർ ജയിലിലായേക്കാം എന്നാണ് ലഭിക്കുന്ന വിവരം. വളരെയധികം യാഥാസ്ഥിതികത്വം പുലർത്തുന്ന ഒരു രാജ്യമാണ് ഖത്തർ. അതുകൊണ്ടുതന്നെ ഖത്തറിൽ ലോകകപ്പ് സംഘടിപ്പിച്ചതിനെതിരെ വലിയൊരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ സംസ്കാരത്തെ കളങ്കപ്പെടുത്തുന്ന പല സംഭവവികാസങ്ങളും ഇതിനോട് അനുബന്ധിച്ചു ഉണ്ടാകും എന്ന് മതമൗലികവാദികൾ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എങ്കിലും മത്സരത്തിന് കാണികൾ ആയെത്തുന്നവര് രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു പരിധിക്ക് അപ്പുറം ശരീരം പുറത്തു കാട്ടുന്ന വസ്ത്ര ധാരണം പാടില്ല എന്നും നിർദ്ദേശിച്ചിരുന്നു. ഖത്തറിലെ നിയമമനുസരിച്ച് തോളുകളും കാൽമുട്ടുകളും മൂടുന്ന തരത്തിലുള്ള വസ്ത്രമേ ധരിക്കാൻ പാടുള്ളൂ. ഇതാണ് രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നത്. സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും വയറിന്റെ ഭാഗങ്ങൾ പുറത്തു കാട്ടുന്നതിനും ഖത്തറിൽ നിരോധനമുണ്ട്. എന്നാൽ ഖത്തർ വംശരല്ലാത്ത സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണം എന്ന് നിർബന്ധമില്ല. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ നിയമങ്ങൾ കർക്കശമാക്കിയിട്ടുള്ള രാജ്യമാണ് ഖത്തർ. എന്നാൽ ഈ നിയമങ്ങളെ ലംഘിച്ചു കൊണ്ടാണ് ഒരു ക്രൊയേഷ്യൻ മോഡൽ പ്രകോപനപരമായ രീതിയിലുള്ള വസ്ത്രം ധരിച്ച് വിവാദങ്ങളിൽ ഇടം പിടിച്ചത്. പക്ഷേ എന്തുകൊണ്ടോ ഖത്തർ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. ഇവരെ അറസ്റ്റ് ചെയ്താൽ അത് രാജ്യത്തിനു കളങ്കം വരുത്തിവെക്കും എന്ന ചിന്ത കൊണ്ടാണ് ഖത്തർ അന്ന് നടപടി എടുക്കാതിരുന്നത്.