മരണ ഭയത്തിൽ ചൈനയിലെ ജനങ്ങൾ; രാജ്യത്തുനിന്ന് രക്ഷപ്പെട്ടോടാനൊരുങ്ങി ഒരു വിഭാഗം അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നു; അയൽ രാജ്യങ്ങൾ കരുതിയിരിക്കുക

 നിയന്ത്രണങ്ങൾ നീക്കിയതിന് പിന്നാലെ ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യത്തിൽ ചൈനയിലെ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞു. പുതിയ രോഗികളെ അക്കോമഡേറ്റ് ചെയ്യാന്‍ പോലും കഴിയാത്ത നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഇപ്പോള്‍ ലഭിക്കുന്ന കണക്കുകൾ അനുസരിച്ച് ചൈനയിലെ 60 ശതമാനത്തിൽ അധികം പേരും ലോക ജനസംഖ്യയുടെ 10% വും വരുന്ന മൂന്നു മാസത്തിനുള്ളിൽ രോഗം ബാധിതരാകും . ഇത് കൂടാതെ ലക്ഷക്കണക്കിന് പേർ കോവിട് ബാധിച്ച് മരണപ്പെടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. രോഗികളെ കിടത്താൻ പോലും ആശുപത്രികളില്‍ ഇടമില്ല. സ്മശാനത്തിനു മുന്നിൽ പോലും ക്യൂ നിൽക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സാഹചര്യം ജനങ്ങളെ വല്ലാതെ ഭീതിയിൽ ആക്കിയിരിക്കുകയാണ്.

CHINESE CROSSIN 1
മരണ ഭയത്തിൽ ചൈനയിലെ ജനങ്ങൾ; രാജ്യത്തുനിന്ന് രക്ഷപ്പെട്ടോടാനൊരുങ്ങി ഒരു വിഭാഗം അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നു; അയൽ രാജ്യങ്ങൾ കരുതിയിരിക്കുക 1

എങ്ങനെയെങ്കിലും ജീവനും കൊണ്ട് കടന്നു കളയാന്‍ ഉള്ള ശ്രമത്തിലാണ്.  പലരും രാജ്യത്ത് നിന്ന് രാജ്യത്തു നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ചിലർ അതിർത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പി വേലുകൾ ചാടി കടക്കാൻ
ശ്രമിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. നിരവധി പേര്‍ ഇത്തരത്തില്‍ ശ്രമിക്കുന്നതുകൊണ്ട് തന്നെ ചൈന വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

 അതിർത്തി കടക്കുന്നവരെ നിരീക്ഷിക്കുന്നതിനു വേണ്ടി ക്യാമറകൾ,  അലാറങ്ങൾ , സെൻസറുകൾ,  വൈദ്യുതീകരിച്ച വേലിക്കമ്പികൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ അതിർത്തി കടന്നു പോകുന്നവരെ പിടികൂടുന്നതിനു വേണ്ടി പെട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടുന്നവരെ ശക്തമായി ശിക്ഷിക്കാൻ ആണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button