ജീവിക്കാൻ മറ്റ് നിവൃത്തിയില്ല;  വൃക്ക വില്പനയ്ക്ക് വെച്ച് 55 കാരൻ

ജീവിക്കാൻ ഒരു നിവൃത്തിയും ഇല്ലാതായതോടെ വൃക്ക വില്പനയ്ക്ക് വച്ചിരിക്കുകയാണ് 55 കാരൻ. പാലക്കാട് ചെറുപ്പുളശ്ശേരി സ്വദേശിയായ സജിയാണ് 11 ലക്ഷം രൂപ കടം വീട്ടുന്നതിന് വേണ്ടി യാതൊരു മാർഗ്ഗവുമില്ലാതെ സ്വന്തം വൃക്ക തന്നെ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. വൃക്ക വില്‍പ്പനയ്ക്ക് എന്നെഴുതിയ പോസ്റ്റർ പല സ്ഥലങ്ങളിലും പതിപ്പിച്ചിട്ടുണ്ട്. ഓ പോസിറ്റീവ് വൃക്ക വില്പനയ്ക്ക് ഉണ്ട് എന്ന് എഴുതിയിട്ടുള്ള  പരസ്യത്തില്‍ തന്നെ  ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്.

kidney fo sale
ജീവിക്കാൻ മറ്റ് നിവൃത്തിയില്ല;  വൃക്ക വില്പനയ്ക്ക് വെച്ച് 55 കാരൻ 1

സജി കഴിഞ്ഞ 42 വർഷമായി പെയിൻറിംഗ് ജോലി ചെയ്തു വരികയാണ്. 26 വർഷത്തോളം സജി വാടക വീട്ടിലാണ് താമസിക്കുന്നത്.  രണ്ടുതവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സ ചെലവിനായി ലക്ഷങ്ങൾ ചെലവാക്കി. ഒരു വർഷം മുൻപാണ് കയ്യിലുണ്ടായിരുന്ന പണവും കടം വാങ്ങിയ പണവും എല്ലാം ഉപയോഗിച്ച് 10 സെൻറ് സ്ഥലം വാങ്ങുന്നത്. അതിൽ ഒരു ചെറിയ വീടും സജി നിർമ്മിച്ചു. എന്നാൽ താമസം തുടങ്ങി ഒരു വർഷം കഴിഞ്ഞെങ്കിലും വീട് വയ്ക്കാൻ മുടക്കിയ പണത്തിന്റെ കടം വീട്ടാൻ കഴിയുന്നില്ലെന്ന് സജി പറയുന്നു.

സജിക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്. രണ്ടുപേർ ബിരുദധാരികളാണ് എങ്കിലും ഇവർക്ക് ഇതുവരെ പറയത്തക്ക വരുമാനമൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ല. മാസം ചെറിയ വരുമാനം കിട്ടുന്ന ഒരു ജോലി മാത്രമാണ് ഇപ്പോൾ ഉള്ളത്. കോവിഡ് വന്ന കാലഘട്ടത്തിൽ ആകെ അഞ്ച് ദിവസം മാത്രമാണ് ജോലി ചെയ്യാൻ കഴിഞ്ഞത്. ഇപ്പോൾ കടംകയറി ജീവിതം വഴിമുട്ടിയിരിക്കുകയാണ്. താമസിക്കുന്ന 10 സെൻറ് സ്ഥലം നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. അതുകൊണ്ടാണ് താൻ വൃക്ക വിൽക്കാൻ തീരുമാനിച്ചതെന്ന് സജി പറയുന്നു. തന്റെ തീരുമാനത്തോട് വീട്ടുകാർക്ക് എതിർപ്പാണെങ്കിലും മറ്റു നിവൃത്തിയില്ലെന്ന് സജി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button