മദ്യപിച്ചിരുന്നില്ല…റീൽസിനു വേണ്ടി എടുത്തതാണ്…വിശദീകരണം ഇങ്ങനെ…
ഷാപ്പിൽ കയറി കള്ളു കുടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു സമൂഹ മാധ്യമത്തിൽ പങ്കു വെച്ച യുവതിയുടെ പേരിൽ കേസ് രജിസ്റ്റര്‍ ചെയ്തു.
സമൂഹ മാധ്യമത്തിലൂടെ മദ്യപാനം പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എക്സൈസ് സ്പെഷ്യൽ സ്കോഡ് ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ മദ്യപിക്കുന്നതിന്റെ വീഡിയോ വളരെ വേഗം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തത്.
എന്നാൽ തങ്ങളാരും മദ്യപിച്ചിരുന്നില്ല എന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി മാത്രം വീഡിയോ എടുത്തതാണ് എന്നും പിന്നീട് എക്സൈസ് അറിയിച്ചു. ഈ വീഡിയോയിൽ അഞ്ച് യുവതികളാണ് ഉള്ളത്. ഇവരിൽ ഒരാളുടെ ഭർത്താവ് വിദേശത്തു നിന്നും വന്നത് ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു വീഡിയോ ഇവര്‍ എടുത്തത്. ഇതിന്റെ ഭാഗമായാണ് കള്ള് ഷാപ്പില്‍ കയറി വീഡിയോ ചിത്രീകരിച്ചത്.
കള്ള് ഷാപ്പിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. യുവതിക്കെതിരെ കേസ് എടുത്തതിനു ശേഷം കള്ള് ഷാപ്പിലെ ജീവനക്കാരെ പിന്നീട് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഇവർ മദ്യപിച്ചിരുന്നില്ല എന്നു മനസ്സിലായത്. റീല്‍സ് എടുക്കുന്നതിന് വേണ്ടി ഇവര്‍ വീഡിയോ ചിത്രീകരിക്കുക ആയിരുന്നു എന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്.
ഇവർ സ്ഥിരമായി സമൂഹ മാധ്യമത്തിൽ റീല്‍സ് പോസ്റ്റ് ചെയ്യാറുണ്ട്. ഇവരുടെ മിക്ക വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ ധാരാളം കാഴ്ചക്കാരും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് കള്ളു കുടിക്കുന്നതായി ചിത്രീകരിച്ച് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. ഇത് വളരെ വേഗം തന്നെ വൈറലായി മാറി. തുടർന്നാണ് ഇവർക്കെതിരെ എക്സൈസ് കേസെടുക്കുന്നത്.