നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആന്ധ്ര

നവരാത്രി ദസറ ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രയിലെ ഒരു ക്ഷേത്രം നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചു. വാസവി കന്യക പരമേശ്വരി എന്ന പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഉത്സവത്തിന്‍റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചത്. 8 കോടി രൂപ കൊണ്ടാണ് ഈ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആന്ധ്ര 1

ഇവിടുത്തുകാർ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഈ ക്ഷേത്രത്തിന് 135 വർഷത്തെ പഴക്കമാണുള്ളത്.ഇന്നാട്ടുകാരുടെ വിവിധ ആയിത്തീഹങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രത്യേക സ്ഥാനമുണ്ട്. എട്ടു കോടി രൂപയുടെ നോട്ടും സ്വർണവും കൊണ്ടാണ് വാസവി കന്യക പരമേശ്വരി ക്ഷേത്രം മോടി പിടിപ്പിച്ചിരിക്കുന്നത്.  തറയിലും ചുമരിലും നോട്ടുകെട്ടുകൾ അടുക്കി വച്ചിരിക്കുന്നത് കാണാം. പ്രതിഷ്ഠയിൽ സ്വർണം പൂശിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ പ്രമുഖ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്.

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആന്ധ്ര 2

 ഇത് വളരെ വർഷങ്ങളായി നടന്നു വരുന്ന ചടങ്ങാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നോട്ടുകൾ കൊണ്ടാണ് ഇത്തവണ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. അതേസമയം പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞാൽ ഈ നോട്ടു കെട്ടുകൾ സംഭാവന തന്നവർക്ക് തന്നെ തിരികെ നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് ഇത് എടുക്കില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. മുൻപൊരിക്കൽ ഇതേ ക്ഷേത്രത്തിൽ അഞ്ചു കോടി രൂപ കൊണ്ട് അലങ്കരിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഗോദാവരി ജില്ലയിലെ പെനഗോഡ എന്നു പേരുള്ള നഗരത്തിലാണ്.

അതേസമയം ഇത് അനാവശ്യ ദൂർത്താണെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ആചാരങ്ങളുടെ ഭാഗമായി ഇത്തരം നടപടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു പോരുന്നുണ്ടെന്ന് ആയിരുന്നു മറുവാദം.

Exit mobile version