കെട്ടുകഥകളിലൂടെയും മറ്റും ഏറെ പ്രശസ്തമാണ് മാൻഡ്രേക്ക് എന്ന സസ്യം. സംസാരിക്കുകയും മനുഷ്യനെപ്പോലെ നിലവിളിക്കുകയും ചെയ്യും എന്നു വിശ്വസ്സിക്കപ്പെട്ടിരുന്ന ഈ ചെടിയ്ക്ക് മനുഷ്യനുമായി ചെറിയ രൂപസാദൃശ്യം ഉണ്ട്. അതുകൊണ്ട് തന്നെ ഈ സസ്യത്തെ ചുറ്റിപ്പറ്റി നിരവധി കഥളും പ്രചരിക്കുന്നുണ്ട്.
ആൻഡ്രോ പൊമോഫോൺ എന്നാണ് മാഡ്രേക് ചെടിയെ പൈതഗോറസ് വിശേഷിപ്പിച്ചിരുന്നത്. ഇതിൻറെ പേരുകൾ പിണഞ്ഞിരിക്കുന്നതിനാൽ മനുഷ്യന്‍റെ രൂപവുമായി ഇതിന് വലിയ സാദൃശ്യമുണ്ട്.
പൊതുവേ മാന്ത്രിക സസ്യം എന്നാണ് ഇത് അറിയപ്പെടുന്നത്. നിരവധി കഥകളിലും ഐതിഹ്യങ്ങളിലും ഈ സസ്യത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഈജിപ്ഷ്യൻ കല്ലറകളിൽ ഈ സസ്യം ധാരളമായി ഉപയോഗിച്ചിട്ടുണ്ട്. മണ്ണിൽ നിന്ന് പിഴുതെടുത്താൽ ഈ സസ്യം കരയുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടു പോന്നു. മാത്രമല്ല ഇതിൻറെ കരച്ചിൽ കേൾക്കുന്നവർ അധികം വൈകാതെ മരിക്കുമെന്നും ഒരു വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെ പലരും ഈ ചെടി പറിച്ചെടുക്കാൻ വല്ലാതെ ഭയന്നിരുന്നു.
മാന്ത്രികത ഒരുപാട് അവകാശപ്പെടാവുന്ന ഒരു ചെടിയായാണ് മാൻഡ്രേക്ക് എന്നാണ് കരുതിപ്പോരുന്നത്. മന്ത്രവാദികൾ പറക്കാൻ ഉപയോഗിക്കുന്ന കുഴമ്പിൽ ഈ ചെടിയുടെ ഇലകള്‍ അരച്ച് ചേര്‍ത്തു ഉപയോഗിക്കുന്നു എന്ന് പോലും പലരും വിശ്വസിച്ചിരുന്നു.
അതേസമയം വൈദ്യ ശാസ്ത്രപരമായി ഈ ചെടിക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട് എന്നത് വാസ്തവമാണ്. പ്രാചീനകാലത്ത് ലൈംഗിക ഉത്തേജന ഔഷധമായും വന്ധ്യത മാറ്റാനും ഈ സസ്യം പരക്കെ ഉപയോഗിച്ചിരുന്നു. വേദന സംഹാരിയായും കൂടല്‍ സംബന്ധമായ അസുഖങ്ങൾക്കും, വാദം , ആസ്മ , അൾസർ തുടങ്ങിയ രോഗങ്ങള്‍ക്കും ഈ സസ്യം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. എന്നാൽ മറ്റു കഥകളൊക്കെ ഈ സസ്യത്തെ ചുറ്റിപ്പറ്റി ആളുകൾ മെനഞ്ഞെടുത്ത കഥകള്‍ മാത്രമാണ്.